- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകവലി വേണ്ട; മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കുറയ്ക്കുക; എക്സർസൈസ് ശീലമാക്കുക; ക്യാൻസർ വന്നു മരിക്കാൻ ആഗ്രഹമില്ലെങ്കിൽ ഈ എട്ട് കാര്യങ്ങൾ ഇന്നുമുതൽ ചെയ്യുക; 40 ശതമാനം ക്യാൻസർ മരണങ്ങളും ഒഴിവാക്കാവുന്നത്
ക്യാൻസർ ഇന്നൊരു സാധാരണ അസുഖമാണ്. ആർക്കുവേണമെങ്കിലും രോഗം പിടിപെടാം. രോഗത്തെ അതിജീവിക്കാനുള്ള സാധ്യതകളും ഇപ്പോൾ മുമ്പത്തെക്കാൾ ശക്തമാണ്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന ലഘുവായ ചില കാര്യങ്ങളിലൂടെ 40 ശതമാനത്തോളം ക്യാൻസർ മരണങ്ങളും ഇല്ലാതാക്കുവാൻ കഴിയുമെങ്കിലോ? ഈ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. പുകവലി, മദ്യപാനം, അമിതമായ ഭക്ഷണശീലം, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവയാണ് ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന പ്രധാന ഘടകങ്ങൾ. ഇത്തരം ശീലങ്ങളാണ് 30.4 ശതമാനം ക്യാൻസർ മരണങ്ങൾക്കും കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിലേറ്റവും പ്രധാനം പുകയിലയുടെ അമിതോപയോഗം തന്നെയാണെന്ന് ബ്രിസ്‌ബേനിലെ ബെർഗോഫാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയയിലെ ക്യാൻസർ മരണങ്ങളുടെ കണക്കനുസരിച്ച് നടത്തിയ പഠനത്തിലൂടെയാണ് അവർ ഈ കണ്ടെത്തലിലെത്തിയത്. 2013-ൽ 44,000 ഓസ്‌ട്രേലിയക്കാരാണ് ക്യാൻസറിന് കീഴടങ്ങിയത്. ഇതിൽ 38 ശതമാനവും തടയാവുന്നതേയുണ്ടായിരുന്നുള്ളൂവെന്ന് ഗവേഷകർ പറയുന്നു. അമിത ഭാരവും അണുബാധയും മൂലം അഞ്ച് ശതമാ
ക്യാൻസർ ഇന്നൊരു സാധാരണ അസുഖമാണ്. ആർക്കുവേണമെങ്കിലും രോഗം പിടിപെടാം. രോഗത്തെ അതിജീവിക്കാനുള്ള സാധ്യതകളും ഇപ്പോൾ മുമ്പത്തെക്കാൾ ശക്തമാണ്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന ലഘുവായ ചില കാര്യങ്ങളിലൂടെ 40 ശതമാനത്തോളം ക്യാൻസർ മരണങ്ങളും ഇല്ലാതാക്കുവാൻ കഴിയുമെങ്കിലോ? ഈ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
പുകവലി, മദ്യപാനം, അമിതമായ ഭക്ഷണശീലം, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവയാണ് ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന പ്രധാന ഘടകങ്ങൾ. ഇത്തരം ശീലങ്ങളാണ് 30.4 ശതമാനം ക്യാൻസർ മരണങ്ങൾക്കും കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിലേറ്റവും പ്രധാനം പുകയിലയുടെ അമിതോപയോഗം തന്നെയാണെന്ന് ബ്രിസ്‌ബേനിലെ ബെർഗോഫാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നു.
ഓസ്‌ട്രേലിയയിലെ ക്യാൻസർ മരണങ്ങളുടെ കണക്കനുസരിച്ച് നടത്തിയ പഠനത്തിലൂടെയാണ് അവർ ഈ കണ്ടെത്തലിലെത്തിയത്. 2013-ൽ 44,000 ഓസ്‌ട്രേലിയക്കാരാണ് ക്യാൻസറിന് കീഴടങ്ങിയത്. ഇതിൽ 38 ശതമാനവും തടയാവുന്നതേയുണ്ടായിരുന്നുള്ളൂവെന്ന് ഗവേഷകർ പറയുന്നു. അമിത ഭാരവും അണുബാധയും മൂലം അഞ്ച് ശതമാനം മരണങ്ങൾ സംഭവിച്ചപ്പോൾ, വ്യായാമമില്ലായ്മ 0.8 ശതമാനങ്ങൾക്കും കാരണമായതായി ഗവേഷകർ പറയുന്നു.
പുരുഷന്മാരിൽ ദുശീലങ്ങളിലൂടെ ക്യാൻസർ വരാനുള്ള സാധ്യത 41 ശതമാനവും സ്ത്രീകളിൽ 34 ശതമാനവുമാണെന്ന് ക്യാൻസർ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാർ സ്ത്രീകളെക്കാൾ കൂടുതൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ വ്യത്യാസം. മാത്രമല്ല, കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുകയും സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നതും പുരുഷന്മാരിലെ രോഗ സാധ്യത കൂട്ടുന്നു.
ഗവേഷണഫലമനുസരിച്ച് ക്യാൻസർ മരണങ്ങളിൽ 20.3 ശതമാനവും പുകവലിയിലൂടെ ഉണ്ടാകുന്നതാണ്. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുന്നതും ഭക്ഷണത്തിലെ മോശം ശീലങ്ങളും അഞ്ചുശതമാനം മരണങ്ങൾക്കും കാരണമാകുന്നു. മദ്യപാനം 2.4 ശതമാനം മരണങ്ങൾക്ക് കാരണമാകുന്നു. സൂര്യപ്രകാശം അധികം കൊള്ളുന്നത് 3.2 ശതമാനവും അമിത വണ്ണം അഞ്ച് ശതമാനവും അണുബാധ അഞ്ചുശതമാനവും വ്യായാമക്കുറവ് 0.8 ശതമാനവും ഹോർമോൺ തകരാറ് 0.4 ശതമാനം മരണങ്ങൾക്കും ഇടയാക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഡേവിഡ് വൈറ്റ്മാൻ പറയുന്നു.
ശീലങ്ങളിൽ വരുത്തുന്ന ചെറിയ വ്യത്യാസം പോലും രോഗസാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ഗേേവഷകർ പറയുന്നു. ഡി.എൻ.എ തകരാർ മൂലമാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുന്നതെന്ന് അടുത്തിടെ മറ്റൊരു പഠനം കണ്ടെത്തിയിരുന്നു. മൂന്നിൽ രണ്ട് ക്യാൻസറിനും ഡിഎൻഎയാണ് ഉത്തരവാദിയെന്നായിരുന്നു ഈ പഠനം തെളിയിച്ചത്. പുതിയ പഠനം കൂടിയാകുമ്പോൾ ആ വസ്തുതയും അടിവരയിടുകയാണ്. ദുശീലങ്ങളും ഡിഎൻഎ തകരാറുമാണ് ക്യാൻസറിന് കാരണമെന്ന നിലയിലേക്കാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.