- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കണും സാൻഡ്വിച്ചും സോസേജും എങ്ങനെയാണ് കാൻസർ ഉണ്ടാക്കുന്നത്? ഏറ്റവും അപകടകാരിയായ സംസ്‌കരിച്ച മാംസങ്ങൾ ഏതൊക്കെ?
ലോകമെങ്ങുമുള്ള ഇറച്ചിപ്രിയർക്ക് തിരിച്ചടിയാണ് ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തൽ. സംസ്‌കരിച്ച മാംസാഹാരം സിഗരറ്റുപോലെ തന്നെ കാൻസറിന് കാരണമാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതൊക്കെ മാംസ ഉത്പന്നങ്ങളാണ് ഈ പട്ടികയിലുള്ളതെന്ന് ഇപ്പോൾ വ്യക്തമാക്കപ്പെട്ടു. ഹംബിൾ റാഷർ, ബർഗർ, സോസേജ്, സാൻഡ്‌വിച്ച് ത
ലോകമെങ്ങുമുള്ള ഇറച്ചിപ്രിയർക്ക് തിരിച്ചടിയാണ് ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തൽ. സംസ്‌കരിച്ച മാംസാഹാരം സിഗരറ്റുപോലെ തന്നെ കാൻസറിന് കാരണമാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതൊക്കെ മാംസ ഉത്പന്നങ്ങളാണ് ഈ പട്ടികയിലുള്ളതെന്ന് ഇപ്പോൾ വ്യക്തമാക്കപ്പെട്ടു. ഹംബിൾ റാഷർ, ബർഗർ, സോസേജ്, സാൻഡ്‌വിച്ച് തുടങ്ങിയ ജനപ്രിയ വിഭവങ്ങൾ കാൻസറിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്‌കരിച്ച ഇറച്ചി ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങളാണ് കാൻസറിന് കൂടുതൽ കാരണമാകുന്നത്. ദിവസവും 50 ഗ്രാം പ്രോസസ്ഡ് മീറ്റ് കഴിക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത 18 ശതമാനത്തോളം വർധിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷോപ്പ് ബോട്ട് മീറ്റ് ബോൾസ്, സ്‌മോക്ക്ഡ് ഹാം, ചോറിസോ, സ്ലൈസസ്, ഹോട്ട് ഡോഗ്, ചിക്കൻ റോൾ തുടങ്ങിയവയൊക്കെ കാൻസറിന് കാരണമായ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്.
പ്രായപൂർത്തിയായവർ ദിവസം 70 ഗ്രാം സംസ്‌കരിച്ച ഇറച്ചിയിൽ കൂടുതൽ കഴിക്കരുതെന്നായിരുന്നു 2011-ൽ വിദഗ്ദ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. പുതിയ റിപ്പോർട്ടനുസരിച്് 50 ഗ്രാം പോലും അപകടകരമാണ്. പകുതി ഹോട്ട് ഡോഗ് കഴിക്കുന്നതും 10 സ്ലൈസ് ചോരിസോ തിന്നുന്നതും ഒരു ചിക്കൻ റോളിന്റെ മുക്കാൽഭാഗം തിന്നുന്നതുപോലും ചിലപ്പോൾ കാൻസർ വരുത്തിവച്ചേക്കാം. മാംസാഹാരം പരമാവധി കുറയ്ക്കുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ കാതൽ.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വന്നതോടെ, സംസ്‌കരിച്ച മാംസാഹാരങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകാൻ തുടങ്ങി. വയറ്റിലെ കാൻസറിന് മാംസാഹാരം കാരണമാകുമെന്ന സൂചന നേരത്തെ മുതൽക്കുണ്ട്. പുതിയ റിപ്പോർട്ട് അതിന് കാര്യകാരണ സഹിതം വ്യക്തമാക്കിയിരിക്കുകയാണെന്ന് യു.കെ.കാൻസർ റിസർച്ചിലെ പ്രൊഫസ്സർ ടിം കേ പറയുന്നു.
പ്രഭാത ഭക്ഷണത്തിനൊപ്പം ബേക്കണും സോസേജും ഉപയോഗിക്കുന്നത് പരവാവധി കുറയ്ക്കാനും നിർദേശമുണ്ട്. മാംസാഹാരം പൂർണമായും വേണ്ടെന്നുവെക്കണം എന്നല്ല, സംസ്‌കരിച്ച മാംസാഹാരത്തിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. പച്ചക്കറി വിഭവങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാനും അവർ നിർദേശിക്കുന്നു.