ഫരീദാബാദ്: ഫരീദാബാദ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു നടത്താനിരുന്ന കാൻസർ ബോധവത്ക്കരണ ക്ലാസും പരിശോധനയും 17ലേക്കു മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. സെക്ടർ 11 സി 183-ലെ എഫ്എംഎ ഹൗസിൽ ഉച്ചയ്ക്ക് രണ്ടു മുതലാണ് കാൻസർ ക്യാമ്പ് നടത്തുക.