- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം കഴിച്ചും വിഷപ്പുക ശ്വസിച്ചും മരിച്ചുതീരാനോ ഇന്ത്യക്കാരന്റെ വിധി? 15 ശതമാനം മരണങ്ങളും കാൻസർ മൂലം; പുരുഷന്മാർക്ക് ലങ് ക്യാൻസറും സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസറും വിനയാകുന്നു
ഇന്ത്യക്കാരുടെ ആയുസ്സ് കുറയ്ക്കുന്നതിൽ രണ്ടാം സ്ഥാനം ക്യാൻസറിന്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരണത്തിന് കീഴടങ്ങുന്നത് അർബുദത്തെത്തുടർന്നാണെന്ന് ആഗോളതലത്തിലുള്ള പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 1990-ൽ ഇന്ത്യയിൽ സംഭവിക്കുന്ന മരണങ്ങളിൽ 12 ശതമാനമായിരുന്നു അർബുദത്തെ തുടർന്നുണ്ടായിരുന്നത്. എന്നാൽ, 2013-ലെ കണക്കനുസരി
ഇന്ത്യക്കാരുടെ ആയുസ്സ് കുറയ്ക്കുന്നതിൽ രണ്ടാം സ്ഥാനം ക്യാൻസറിന്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരണത്തിന് കീഴടങ്ങുന്നത് അർബുദത്തെത്തുടർന്നാണെന്ന് ആഗോളതലത്തിലുള്ള പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 1990-ൽ ഇന്ത്യയിൽ സംഭവിക്കുന്ന മരണങ്ങളിൽ 12 ശതമാനമായിരുന്നു അർബുദത്തെ തുടർന്നുണ്ടായിരുന്നത്. എന്നാൽ, 2013-ലെ കണക്കനുസരിച്ച് 15 ശതമാനം ഇന്ത്യക്കാരും മരിക്കുന്നത് അർബുദം മൂലമാണ്.
സ്തനാർബുദമാണ് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്നതെങ്കിൽ, പുരുഷന്മാർക്ക് ശ്വാസകോശ അർബുദമാണ് മരണകാരണം. വായിലും കഴുത്തിലുമുണ്ടാകുന്ന ക്യാൻസറും പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നുണ്ട്. ലോകത്തേറ്റവും കൂടുതൽ പുരുഷന്മാർ മരിക്കുന്നതും ശ്വാസകോശ അർബുദത്തെത്തുടർന്നാണ്. പുകവലിയാണ് ഇതിന് പ്രധാനകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പുകവലിമൂലമുള്ള ശ്വാസകോശ അർബുദമാണ് ലോകത്ത് പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണത്തിന് കൂടുതൽ കാരണമാകുന്നത്. എന്നാൽ, ഇന്ത്യയിൽ സ്ത്രീകളുടെ പുകവലി കുറവായതുകൊണ്ടാകാം സ്ത്രീകൾക്ക് ശ്വാസകോശ അർബുദം വളരെ കുറവാണ്. വയറ്റിലുണ്ടാകുന്ന ക്യാൻസറുകളാണ് പുരുഷന്മാരെയും സ്ത്രീകളെയും പരിഗണിക്കുമ്പോൾ ഇന്ത്യയിൽ കൂടുതലായി കാണുന്നത്.
ലോകത്തെവിടെയും പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ ശ്വാസകോശ അർബുദമാണ്. രണ്ടാം സ്ഥാനം കരളിനും മൂന്നാം സ്ഥാനം വയറിനുമാണ്. എന്നാൽ, ഇന്ത്യയിൽ സ്ത്രീകളുടെ കാര്യത്തിൽ ആഗോളതലത്തിലെ കണക്കുകളുമായി വ്യത്യാസമുണ്ട്. ഇന്ത്യയിലേറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്നത് സ്തനാർബുദമാണ്. ആഗോളതലത്തിൽ ഇത് ശ്വാസകോശാർബുദമാണ്. ഇന്ത്യൻ സ്ത്രീകളിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്നത് സെർവിക്കൽ ക്യാൻസറാണെങ്കിൽ, ആഗോളതലത്തിൽ അത് ബ്രെസ്റ്റ് ക്യാൻസറാണ്.
ഇന്ത്യയിലെ പുരുഷന്മാരിൽ 1990-നുശേഷം സ്റ്റൊമക്ക് ക്യാൻസർ തോത് വർധിച്ചത് 33 ശതമാനമാണ്. അതേസമയം പ്രോസ്‌റ്റേറ്റ് ക്യാൻസർ 220 ശതമാനം കുതിച്ചുയകറുകളും ചെയ്തു. ഇതേ കാലയളവിൽ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വെറും 0.2 ശതമാനമാണ് വർധിച്ചതെങ്കിൽ, സ്തനാർബുദത്തിന്റെ കണക്ക് 166 ശതമാനത്തോളം വർധിച്ചു.