ടോറോന്റോ: ബ്രാംപ്ടനിൽ പുതിയതായി പണിതീർത്ത ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ചര പ്രതിഷ്ഠാകർമ്മം നടത്തി. ആചാരാനുഷ്ഠടാനങ്ങളോടെ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്ത്രി ദിവാകരൻ നമ്പൂതിരി മനോജ് തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള പൂജാരി സംഘം ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കേളീയ ശിൽപകലാമാതൃകയിൽ വിസ്ത്രതമായ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടി പണിക്കഴിപ്പിച്ച പുതിയ ക്ഷേത്രം കടൽ കടന്നുള്ള മറ്റൊരു ഗുരുപവനപുരിയായി നിലകൊള്ളുന്നു.

കാനഡയിൽ എന്നല്ല വടക്കേഅമേരിക്കയിലെ എല്ലാ ഭാരതീയർക്കും വിശേഷിച്ചും മലയാളികൾക്ക് ഒരു ചരിത്രമുഹൂർത്തമായിത്തീർന്ന ചടങ്ങുകൾക്കാണ് നാലു ദിവസം സാക്ഷ്യം വഹിച്ചത്. കാനഡയിലും അമേരിക്കയിൽ നിന്നും നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. ഗണപതി ഹോമം ഭഗവതിസേവ അഖണ്ഡനാമ ജപം മഹാസുദർശനഹോമം എന്നീ ചടങ്ങുകൾ ചര പ്രതിഷ്ഠയോടലനുബന്ധിച്ച് 3 ദിവസങ്ങളിലായി നടന്നു. പ്രതിഷ്ഠാ ദിനം മുതൽ നാമജപമന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ ക്ഷേത്രാന്തരീക്ഷം മറ്റൊരു ദ്വാരകാപുരിയായി മാറി.

16 വർഷം മുമ്പ് ചെറിയ മലയാളി കൂട്ടായ്മയിൽ ഒരുത്തിരിഞ്ഞ ക്ഷേത്രമെന്ന ആശയസ്വപ്നം നിരവധി കടമ്പകൾ കടന്ന് ഇന്ന് പൂവണിഞ്ഞ ചാരിതാർത്ഥ്യത്തിലാണ കാനഡയിലെ മലയാളികൾ ഏവരും. നിരവധിപേരുടെ സാമ്പത്തീക ,ഭൗതീക സഹകരണവും ആത്മാർപ്പണവുമാണ് ഇതിനു പിന്നിൽ.

ഭാരതീയ, പ്രത്യേകിച്ച് കേരളീയ സാംസ്‌കാരിക പൈതൃകം വരും തലമുറയ്ക്ക് പകർന്നു നൽകുവാനും മാനവീയ എൈക്യത്തിനും ശാന്തിക്കുവേണ്ടി യും ക്ഷേത്രവും പ്രവർത്തനങ്ങളും നിലകൊള്ളുമെന്ന് ഡോ. പി.കെ കുട്ടി ട്രസ്റ്റ് ചെയർമാൻ പറഞ്ഞു. കേരളീയമായ എല്ലാ ആചാര ചടങ്ങുകൾക്കും , വിവാഹം, ചോറൂണ് തുടങ്ങി എല്ലാ പ്രധാന കർമ്മങ്ങൾക്കും ഇനി കാനഡാ മലയാളികൾക്കു സൗകര്യമായി ബ്രാംപ്ടർ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടത്താം. വരും ദിനങ്ങളിൽ വിപുലമായ പൂജ വിധികളും, ഹൈന്ദവ വിശേഷ ചടങ്ങുകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.

പ്രതിഷ്ഠാകർമ്മങ്ങളോനുബന്ധിച്ച് നിരവധി പ്രതിഭകൾ കഥകളി കുച്ചിപ്പുടി സംഗീത വിരുന്ന് എന്നിവ ക്ഷേത്രാങ്കണത്തിൽ നടത്തി.ദിവസേനയുള്ള പൂജകൾക്കായും ക്ഷേത്രദർശവനത്തിനായും എല്ലാ ദിവസവും നിരവധി ഭക്തർ വന്നുകൊണ്ടി രിക്കുന്നു.ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.