- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ വനിതാ സ്ഥാനാർത്ഥിയുടെ സ്കൂട്ടർ കത്തിച്ചു; പ്രചാരണസാമഗ്രികളും നശിപ്പിച്ച നിലയിൽ
കൊടുങ്ങല്ലുർ: തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്കൂട്ടർ കത്തിച്ചു. ജില്ലാ പഞ്ചായത്ത് കൈപ്പമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ ആക്ടിവ സ്കൂട്ടറാണ് അജ്ഞാതർ കത്തിച്ചത്. എസ്.എൻ.പുരം ശംഖുകുളങ്ങര കാടിന് സമീപമുള്ള വീട്ടിനു മുൻപിൽ വെച്ചിരുന്ന വാഹനം തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കത്തിച്ചത്. തീ ആളിപ്പടർന്ന് വീടിന്റെ ജനൽ ചില്ലും തകർന്ന നിലയിലാണ്. പരിസരത്ത് മുളക് പൊടിയും വിതറുകയും പ്രചാരണസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് മതിലകം പൊലീസും യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് ഡെസ്ക്
Next Story