കിങ്സ്റ്റൺ: ഇനി വഴിയും കഞ്ചാവ് ലഭ്യം. ജമൈക്കയിൽ വന്നിറങ്ങുന്ന ഏതൊരു ടൂറിസ്റ്റിനും കഞ്ചാവ് ലഭ്യമാക്കുന്നതിന് എയർപോർട്ടുകളിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ.

വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയർപോർട്ടുകളിൽ സ്ഥാപിച്ചിരിക്കുന്ന കഞ്ചാവ് എടിഎം വഴി വിദേശികൾക്ക് എളുപ്പത്തിൽ കഞ്ചാവ് ലഭ്യമാകും. രാജ്യത്ത് രണ്ട് ഔൺസ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. ഈ നിയമാനുകൂല്യം വിദേശികൾക്കും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഞ്ചാവിന് വേണ്ടി എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

മെഡിക്കൽ മരിജുവാന നിയമവിധേയമാക്കിയ കാനഡ, അമേരിക്കൻ സംസ്ഥാനമായി കൊളറാഡോ തുടങ്ങിയവ ഇതിലൂടെ ഏറെ വരുമാനമുണ്ടാക്കുന്നുണ്ടെന്നതാണ് ജമൈക്കയേയും ഇതിനു പ്രേരിപ്പിച്ചത്.