- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവ് കൃഷിക്ക് അനുമതി വേണം; ജില്ലാ കളക്ടർക്ക് കർഷകന്റെ കത്ത്; കത്ത് കൃഷി ചെയ്യുന്ന വിളകൾക്ക് വില ലഭിക്കാത്തതിനെത്തുടർന്ന്
പൂണെ: കഞ്ചാവ് കൃഷി ചെയ്യാൻ അനുമതി തേടി ജില്ലാ കളക്ടർക്ക് കർഷകന്റെ കത്ത്. കൃഷി ഭൂമിയിൽ കഞ്ചാവ് തൈകൾ നട്ടുവളർത്താൻ അനുവാദം നൽകണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയിലെ സോലാപുരിൽ അനിൽ പട്ടീൽ എന്ന കർഷകനാണ് അനുമതി തേടി അപേക്ഷ നൽകിയത്.
കൃഷി ചെയ്യുന്ന വിളകൾക്ക് വില ലഭിക്കാത്തതിനെത്തുടർന്നാണ് കത്ത്. കഞ്ചാവിന് വിപണിയിൽ നല്ല വിലയുണ്ടെന്നും അതിനാൽ അവ നടുന്നതല്ലേ ലാഭമെന്നും അനിൽ ചോദിക്കുന്നു. സെപ്റ്റംബർ 15ന് മുൻപ് അപേക്ഷയ്ക്ക് മറുപടി തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സെപ്റ്റംബർ 16 മുതൽ മൗനം സമ്മതമായി കണ്ട് കഞ്ചാവ് കൃഷി ആരംഭിക്കുമെന്നും അനിൽ കത്തിൽ പറയുന്നു. തനിക്കെതിരെ നിയമനടപടി ഉണ്ടായാൽ ഉത്തരവാദിത്തം ജില്ലാ അധികൃതർക്കാണെന്നും ഇയാൾ പറയുന്നു.
അതേസമയം അപേക്ഷ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് അധികൃതർ പറയുന്നു. കഞ്ചാവ് കൃഷി ചെയ്താൽ ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ