- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലമുകളിലെ കുരിശിന് സമീപം നട്ടുവളർത്തിയത് കഞ്ചാവ് ചെടികൾ; കണ്ടെത്തി നശിപ്പിച്ച് പൊലീസും
ഇടുക്കി: മലമുകളിൽ വിളവെടുപ്പിനു പാകമായ കഞ്ചാവുചെടികൾ പൊലീസ് കണ്ടെത്തി നശിപ്പിച്ചു. കുമളി ഒന്നാം മൈൽ ഒട്ടകത്തലമേട് മലമുകളിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. മലമുകളിലെ കുരിശിനു സമീപമാണ് കണ്ടെത്തിയത്. കുമളി ടൗണിനു സമീപം ഏറ്റവും ഉയർന്ന പ്രദേശമാണ് ഒട്ടകത്തലമേട്. ഉദ്ദേശം അഞ്ചുമാസം പ്രായമായ 10 ചെടികളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്.
കഞ്ചാവ് ചെടികൾ വളർത്തിയവരെ സംബന്ധിച്ച് കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടകത്തലമേട്ടിലെ ഈ മേഖല കേന്ദ്രീകരിച്ച് കുമളിയിലും പരിസരങ്ങളിലുമുള്ള ഒരു സംഘം യുവാക്കൾ പതിവായി ലഹരി ഉപയോഗിക്കാൻ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ പ്രശാന്ത് വി. നായർ, ആർ. ബിനോ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ നശിപ്പിച്ചത്.
മറുനാടന് ഡെസ്ക്