- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരിൽ യുവാവ് എക്സൈസിന്റെ പിടിയിൽ; പിടിയിലായത് സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവെത്തിച്ച് ചെറുകിടക്കാർക്ക് വിൽപ്പന നടത്തുന്ന വ്യക്തി
കണ്ണൂർ: കണ്ണൂരിൽ വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി. പെരിങ്ങാടി സ്വദേശി കെ അശ്മീറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഏഴരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലിയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു.
സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ച് വിൽപ്പന ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും , കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും , എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് .
മറുനാടന് മലയാളി ബ്യൂറോ