ലോക പ്രശസ്ത ചലിച്ചിത്രോത്സമായ കാൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങുമ്പോൾ മുതൽ വിസ്മയങ്ങളുടെ കാഴ്‌ച്ചകളും തുടങ്ങുകയാണ്. താരങ്ങളുടെ റെഡ് കാർപ്പറ്റിലൂടെയുള്ള വരവും അവരുടെ ഡ്രസിങും ലുക്കും ഒക്കെയാണ് പ്രധാനമായും കാഴ്‌ച്ചക്കാരെ ആകർഷിക്കുക. എന്നാൽ ഇപ്പോൾ കാനിൽ നിന്നും പാരാതികളും ഉയരുകയാണ്.

കാനിലെ റെഡ് കാർപ്പറ്റിൽ ഹൈ ഹിൽ ചെരുപ്പ് ധരിക്കാതെ എത്തിയ യുവതികളെ പ്രവേശിപ്പിക്കാത്തതാണ് വിവാദമാകുന്നത്. കാനിന്റെ സംഘാടകരാണ് ഹൈ ഹീൽ ചെരിപ്പിടാതെ റെഡ്കാർപ്പറ്റിലെത്തിയ യുവതിയെ പുറത്താക്കി വിമർശനങ്ങൾഏറ്റുവാങ്ങിയത്.

അസുഖങ്ങളടക്കമുള്ള, 50 വയസ് പിന്നിട്ട നിരവധി വനിതാകാഴ്ചക്കാരെ ഇത്തരത്തിൽ വിലക്കിയത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതും സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥപറയുന്ന, സമൂഹത്തിന്റെ കടുംപിടുത്തങ്ങൾക്കെതിരേ പോരാടുന്ന കെയ്റ്റ് ബ്ലാഞ്ചറ്റ് നായികയായ സിനിമയുടെ പ്രദർശനത്തിൽനിന്നാണ് വിലക്കിയത്.

സംഭവത്തെക്കുറിച്ച് കാൻ ചലച്ചിത്രോത്സവ അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ കാനിലെ റെഡ്കാർപറ്റ് പ്രദർശനങ്ങൾക്കു സ്ത്രീകൾ ഹൈ ഹീലുകൾ ധരിച്ച് എത്താവു എന്നു നിർബന്ധമാണെന്ന് അധികൃതർ പറയുന്നു.

എന്തായാലും വാർത്ത ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വാർത്ത 500 ലധികം പേർ ഷെയർ ചെയ്തു കഴിഞ്ഞു. നിരവധി പ്രമുഖർ നടപടിയിൽ പ്രതിഷേധിച്ചും വിമർശിച്ചും ട്വീറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.