കാൻ: ഫിലിം ഫെസ്റ്റിവലുകൾ സിനിമകൾക്കെന്നപോലെ സിനിമാ താരങ്ങൾക്കും ഈ രംഗത്തെ മറ്റുപ്രമുഖർക്കും ആൾക്കൂട്ടത്തിന്റെശ്രദ്ധയാകർഷിക്കുവാനുള്ള വേദികളാണ്. മണ്ണിലെ നക്ഷത്രങ്ങൾ ഒത്തുകൂടുന്ന ഇത്തരം വേദികൾ പലപ്പോഴും മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കാറുമുണ്ട്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവർഷം റദ്ദ് ചെയ്ത കെയ്ൻസ് ഫിലിം ഫെസ്റ്റിവൽ ഇത്തവണ നടക്കുമ്പോഴും സ്ഥിതി മറ്റൊന്നല്ല. ഈ അന്താരാഷ്ട ഫിലിമോത്സവത്തിന്റെ ആറാം നാൾ ഒട്ടനവധി പ്രമുഖരാണ് എത്തിച്ചേർന്നത്.

ത്രീ ഫ്ളോഴ്സ് എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാൻ കിംബെർലേ ഗാർണറ്ക്കും ടെയ്ലർ ഹില്ലിനുമൊപ്പം എത്തിയ ബെല്ല ഹദീദായിരുന്നു മാധ്യമങ്ങളുടെയും സദസ്സിന്റെയും മുഖ്യ ആകർഷണം. വൃക്ഷത്തിന്റെ വേരുകളുടെ ആകൃതിയിലുള്ള സ്വർണ്ണ നെക്ലേസുകൊണ്ട് മാറിടം മറച്ചെത്തിയ 24 കാരിയായ ഈ സൂപ്പർ മോഡൽ പല മാധ്യമങ്ങളിലും ഇന്ന് തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. താഴോട്ട് നീണ്ടുകിടക്കുന്ന നെക്ക്ലൈൻ കൊണ്ട് ക്ലീവേജ് മറച്ച്, സ്വർണ്ണ നെക്ലസ്സ് കൊണ്ട് മാറിടം മറച്ചെത്തിയ ബെല്ലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്.

തന്റെ മെലിഞ്ഞ ശരീരത്തിന് തികച്ചും അനുയോജ്യമായ കറുത്ത മിഡി വസ്ത്രത്തിന്റെ, മുട്ടിനു മുകളിൽ ഉള്ള കട്ടിങ് അവരുടെ സൂപ്പർമൊഡൽ കാലുകളുടെ സൗന്ദര്യം പൂർണ്ണമായും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഫാഷൻഷോകളെ അനുസ്മരിപ്പിക്കും വിധം മാർജ്ജാര നടത്തവുമായി ചുവന്ന പരവതാനിയിലൂടെ ബെല്ല മെല്ലേ നടന്നുനീങ്ങിയപ്പോൾ നിരവധി ക്യാമറകളിൽ നിന്നും ഫ്ളാഷ് ലൈറ്റുകൾ മിന്നി. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു അവർ നടന്നുകയറിയത്.

കണ്ണുകളിൽ സോക്കി മേക്കപ്പു, കവിളെല്ലുകൾ എടുത്തുകാണുന്ന വിധത്തിലുള്ള മുഖം മിനുക്കലും പുരാതന ഗീക്ക് സൗന്ദര്യം അവരിലേക്ക് ആവാഹിച്ചു. ഉത്സവവേദിയിൽ മുൻ മെയ്ഡ് ഇൻ ചെൽസിയ താരം കിംബെർലേയും അവരോടൊപ്പം ചേര്ന്നു. തന്റെ മനോഹരമായ മേൽക്കാലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണത്തിൽ ഈ 30 കാരിയും ജനശ്രദ്ധ ഏറെ ആകർഷിച്ചു. അതേസമയം നീളം കുറഞ്ഞ കൈകളോടുകൂടിയ വെളുത്ത ടോപ്പും ഗ്രീൻ സ്‌കേർട്ടും ധരിച്ചെത്തിയ ടെയ്ലറും ഏറെ ശ്രദ്ധ ആകർഷിച്ചു.

46 കരിയായ മോഡൽ വിക്ടോറിയ സിൽവെസ്റ്റഡ് ആയിരുന്നു ജനശ്രദ്ധയാകർഷിച്ച മറ്റൊരു സുന്ദരി. നാനി മൊറേട്ടി സംവിധാനം ചെയ്ത ത്രീ ഫ്ളോഴ്സ് റോമിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ്. ഇസ്രയേലി എഴുത്തുകാരനായ എഷ്‌കോൾ നെവൊ 2017-ൽ എഴുതിയ ഷാലോഷ് ക്യുമോട്ട് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ സിനിമ. നോവലിൽ ടെൽ അവീവായിരുന്നു പശ്ചാത്തലമെങ്കിൽ സിനിമയിൽ അത് റോം ആക്കി മാറ്റിയിട്ടുണ്ട്. ഇതാദ്യമായാണ് മൊറേറ്റി മറ്റൊരാളുടെ രചന ചലച്ചിത്രമാക്കുന്നത്. ഈ വരുന്ന സെപ്റ്റംബർ 23 ന് ഈചിത്രം ഇറ്റലിയിൽ പ്രദർശനത്തിനെത്തും.