- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമിഗ്രേഷൻ ക്യാപ്: സർക്കാരിന്റെ ഹിതപരിശോധന സ്വിസ് ജനത തള്ളി
സൂറിച്ച്: രാജ്യത്ത് ശക്തമായ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ജനങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധന സ്വിസ് ജനത തള്ളി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിന്റെ പേരിലാണ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ കുടിയേറ്റം സ്വിറ്റ്‌സർലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കുമെന്നുള്ള വാദവും
സൂറിച്ച്: രാജ്യത്ത് ശക്തമായ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ജനങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധന സ്വിസ് ജനത തള്ളി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിന്റെ പേരിലാണ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ കുടിയേറ്റം സ്വിറ്റ്‌സർലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കുമെന്നുള്ള വാദവും സ്വിസ് ജനത തള്ളിക്കളഞ്ഞു.
ഇമിഗ്രേഷൻ ക്യാപ് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ 74.1 ശതമാനം പേരും തള്ളിക്കളയുകയായിരുന്നു. രാജ്യത്തെ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതിനുമാണ് കുടിയേറ്റനിയന്ത്രണം നടത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. കൂടാതെ വിദേശത്തു നിന്ന് സ്വിറ്റ്‌സർലണ്ടിൽ എത്തി താമസമാക്കിയിരിക്കുന്ന സമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കണമെന്നും സ്വിസ് നാഷണൽ ബാങ്ക് സ്വർണശേഖരം വർധിപ്പിക്കണമെന്നുമുള്ള നിർദേശവും ജനങ്ങൾ തള്ളി.
കുടിയേറ്റത്തിന് ക്വാട്ട നിശ്ചയിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ അഭിപ്രായ സർവേയിൽ സർക്കാരിന് അനുകൂലമായാണ് സ്വിസ് ജനത വോട്ടു ചെയ്തത്. ഇതുപ്രകാരം യൂറോപ്യൻ യൂണിയനിലുള്ള പൗരന്മാർക്ക് സ്വിറ്റ്‌സർലണ്ടിൽ സ്വതന്ത്രമായി വന്നു താമസിക്കാനുള്ള അവകാശം നഷ്ടമായിരുന്നു. യൂറോപ്യൻ യൂണിയനുമായുള്ള നിയമപ്രശ്‌നങ്ങൾ മൂലം ഈ നിയമം ഇനിയും നടപ്പാക്കാൻ സർക്കാരിനായിട്ടില്ല.
പുതുതായി ഏർപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്ന കുടിയേറ്റ നിയന്ത്രണത്തിന് ഇക്കോപോപ്പ് എന്നാണ് പേരിട്ടിരുന്നത്. കുടിയേറ്റക്കാർ വർധിക്കുന്നതു മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നുള്ള സർക്കാർ വാദത്തെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. കുടിയേറ്റക്കാരുടെ അധ്വാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു.
ഓരോ വർഷവും 1.1 ശതമാനം മുതൽ 1.4 ശതമാനം വരെ ജനസാന്ദ്രതയാണ് കുടിയേറ്റം മൂലം കൂട്ടിച്ചേർക്കപ്പെടുന്നത്. ഇതേരീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ 2050-ഓടെ രാജ്യത്തെ ജനസംഖ്യ12 മില്യൺ ആയിത്തീരും. ജനസംഖ്യാ നിരക്ക് 0.2 ശതമാനത്തിൽ നിലനിർത്താനാണ് കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വാദം. ഇത്തരത്തിലായാൽ ജനസംഖ്യ 2050-ഓടെ 8.5 മില്യണിൽ നിലനിർത്താൻ സാധിക്കുമെന്നും വാദമുണ്ട്.
നിലവിൽ പ്രതിവർഷം എൺപതിനായിരത്തോളം കുടിയേറ്റക്കാർ സ്വിറ്റ്‌സർലണ്ടിൽ എത്തുന്നുണ്ട്. ക്യാപ് ഏർപ്പെടുത്തുന്ന പക്ഷം ഇത് പകുതിയാക്കി കുറയ്ക്കാമെന്നാണ് സർക്കാർ വാദം.