- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരികമായി ബന്ധപ്പെട്ട ശേഷം ഇന്ത്യൻ ഡ്രൈവറെ കൊലപ്പെടുത്തി; ഷാർജയിൽ രണ്ട് യുവതികൾക്ക് വധശിക്ഷ വിധിച്ച് ശരീയത്ത് കോടതി; ആദ്യം ഇഷ്ടത്തോടെ വഴങ്ങിയ യുവതികൾ കാമുകനെ കൊല്ലാൻ തീരുമാനിച്ചത് ഭീഷണിപ്പെടുത്തി തുടങ്ങിയതോടെ
ഷാർജ: ഷാർജയിൽ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ യുവതികൾക്ക് ഷാർജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം രണ്ടു യുവതികളും ചേർന്നു ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നെന്നാണു കേസ്. 32കാരിയായ ഇന്തോനേഷ്യൻ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാർജ പൊലീസിന്റെ പിടിയിലായത്. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. അൽ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഡ്രൈവറുടെ കഴുത്തിൽ കണ്ട പാടുകൾ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടർന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് ഇവർ
ഷാർജ: ഷാർജയിൽ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ യുവതികൾക്ക് ഷാർജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം രണ്ടു യുവതികളും ചേർന്നു ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നെന്നാണു കേസ്. 32കാരിയായ ഇന്തോനേഷ്യൻ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാർജ പൊലീസിന്റെ പിടിയിലായത്. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
2014 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. അൽ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഡ്രൈവറുടെ കഴുത്തിൽ കണ്ട പാടുകൾ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടർന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.
പ്രതികളായ രണ്ടു സ്ത്രീകളുമായും ഇയാൾക്ക് അവിഹിതബന്ധമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇരുവർക്കും പരസ്പരം അറിയില്ലായിരുന്നു. ആദ്യമെല്ലാം കാമുകൻ എന്ന നിലയിൽ ഇയാളെ ഇഷ്ടത്തോടെ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം ഇരുവരും അറിഞ്ഞു. ഇതോടെ മറ്റേയാളുമായുള്ള ബന്ധത്തെച്ചൊല്ലി പിണങ്ങിയെങ്കിലും യുവാവ് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് സ്ത്രീകൾ മൊഴി ന്ൽകിയത്. ഇതിന് ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നൽകി. ഇതിനായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു.
സ്‌നേഹത്തിൽ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് ശേഷമാണ് സ്ത്രീകളിലൊരാൾ ഡ്രൈവറെ കൊലപ്പെടുത്തിയത്. പിന്നീട് മുറി വൃത്തിയാക്കി പുറത്തുനിന്ന് പൂട്ടി. അൽപസമയത്തിന് ശേഷം ഡ്രൈവറെ കാണുന്നില്ലെന്ന് പറഞ്ഞ് സ്‌പോൺസറെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സ്‌പോൺസറാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്ത്രീകൾ മൂന്നു വർഷമായി ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.
പ്രതികൾക്ക് മാപ്പു നൽകാനാവില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ടയാളുടെ സഹോദരൻ വാദിച്ചത്.