- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പ്രവാസികളുടെ എണ്ണം നിജപ്പെടുത്താൻ കമ്മിറ്റി ശുപാർശ; ആറു പൊതുമേഖലാ സ്ഥാപനങ്ങൾ സ്വദേശിവത്ക്കരിക്കാനും നീക്കം; കുവൈറ്റിൽ വിദേശികൾക്ക് ഇനിയുള്ള നാളുകൾ സുഖകരമായിരിക്കില്ല
കുവൈറ്റ് സിറ്റി: രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണം നിജപ്പെടുത്താൻ ശുപാർശ. അനുദിനം രാജ്യത്ത് വിദേശികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ ഇതുസംബന്ധിച്ച കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദേശികളുടെ വരവ് നിയന്ത്രിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനിടെ വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസ് സംബന്ധിച്ച റിപ്പോർട്ടും വിവിധ സേവനങ്ങൾക്കുള്ള ഫീസ് സംബന്ധിച്ചുള്ള റിപ്പോർട്ടും അതാത് കമ്മിറ്റ് മന്ത്രാലയങ്ങൾക്കു സമർപ്പിച്ചു. ഇതിനു പുറമേ ആറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വദേശി വത്ക്കരണം നടപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളം, ടെലിഫോൺ, പോസ്റ്റൽ സർവീസ്, ജല-വൈദ്യുതി മന്ത്രാലയം, തുറമുഖ അഥോറിറ്റി, സർക്കാർ പ്രസിദ്ധീകരണാലയം എന്നിവയിൽ സ്വദേശിവത്ക്കരണം നടപ്പാക്കാനാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച് ഈ സ്ഥാപനങ്ങളിൽ കമ്മിറ്റി
കുവൈറ്റ് സിറ്റി: രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണം നിജപ്പെടുത്താൻ ശുപാർശ. അനുദിനം രാജ്യത്ത് വിദേശികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ ഇതുസംബന്ധിച്ച കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദേശികളുടെ വരവ് നിയന്ത്രിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.
ഇതിനിടെ വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് ഫീസ് സംബന്ധിച്ച റിപ്പോർട്ടും വിവിധ സേവനങ്ങൾക്കുള്ള ഫീസ് സംബന്ധിച്ചുള്ള റിപ്പോർട്ടും അതാത് കമ്മിറ്റ് മന്ത്രാലയങ്ങൾക്കു സമർപ്പിച്ചു. ഇതിനു പുറമേ ആറ് പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വദേശി വത്ക്കരണം നടപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളം, ടെലിഫോൺ, പോസ്റ്റൽ സർവീസ്, ജല-വൈദ്യുതി മന്ത്രാലയം, തുറമുഖ അഥോറിറ്റി, സർക്കാർ പ്രസിദ്ധീകരണാലയം എന്നിവയിൽ സ്വദേശിവത്ക്കരണം നടപ്പാക്കാനാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച് ഈ സ്ഥാപനങ്ങളിൽ കമ്മിറ്റി പ്രാഥമിക വിലയിരുത്തൽ നടത്തിയെന്നും പ്രദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ വിദേശികൾക്ക് ഇനിയുള്ള നാളുകളിൽ കുവൈറ്റിലെ ജീവിതം അത്ര സുഖകരമായിരിക്കില്ല എന്നാണ് വിലയിരുത്തുന്നത്. പല മേഖലകളിലും സ്വദേശിവത്ക്കരണവും വിദേശികൾക്കുള്ള പല സേവനങ്ങൾക്കും കനത്ത ഫീസും ഈടാക്കുന്നതോടെ രാജ്യം വിട്ടുപോകാൻ പലരും നിർബന്ധിതരായിത്തീരും.