- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു ചെട്ടികുളങ്ങര കുംഭഭരണി
കുവൈറ്റ് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ്(CAPSS Kuwait) സംഘടിപ്പിച്ച ഭരണി കാഴ്ചകൾ 2018 ഉത്സവ അന്തരീക്ഷംസൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകൾക്ക് ദൃശ്യ സ്രെവ്യ അനുഭവമായി. ചടങ്ങുകൾ യജ്ഞാചാര്യൻ ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ ഉൽഘാടനം ചെയ്തുഇന്ത്യൻ എംബസി ലേബർ വിഭാഗംഅറ്റാച്ചി സഞ്ജീവ് സ്‌കലാനി മുഖ്യ അതിഥിആയ ചടങ്ങിൽ സംഘടന പ്രസിഡന്റ് സുരേഷ് ബാബുഅധ്യക്ഷത വഹിച്ചു.ഓണാട്ടു കരയുടെ ജയ വിജയൻ മാരായ പ്രമോദ് ശൈല നന്ദിനി,പ്രദീപ് ശൈലനന്ദിനി, കുവൈറ്റിലെ പ്രമുഖ വ്യവസായി ആർ. സി സുരേഷ് സംഘടനയുടെ അഡൈ്വസറി ബോർഡ് മെമ്പർ ബിനോയ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറിആനന്ദ് ഉദയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ ട്രെഷറർ രാജേഷ്നന്ദിയും രേഖപ്പെടുത്തി. ഭരണി കാഴ്ചകൾ 2018 ന്റെ സുവനീർ സംഘടനയുടെ ജോയിന്റ്‌സെക്രട്ടറി ഉണ്ണികൃഷ്ണൻ യജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന് നൽകി പ്രകാശനം ചെയ്തു.സംഘടനയുടെ ആദരവ് പള്ളിക്കൽ സുനിലിന് സന്തോഷ് നായർ പൊന്നാടഅണിയിച്ചു. പ്രമോദ് & പ്രദീപ് എന്നിവർക്ക് ആർ. സി സുരേഷ് പൊന്നാടഅണ
കുവൈറ്റ് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ്(CAPSS Kuwait) സംഘടിപ്പിച്ച ഭരണി കാഴ്ചകൾ 2018 ഉത്സവ അന്തരീക്ഷംസൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകൾക്ക് ദൃശ്യ സ്രെവ്യ അനുഭവമായി.
ചടങ്ങുകൾ യജ്ഞാചാര്യൻ ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ ഉൽഘാടനം ചെയ്തുഇന്ത്യൻ എംബസി ലേബർ വിഭാഗംഅറ്റാച്ചി സഞ്ജീവ് സ്‌കലാനി മുഖ്യ അതിഥിആയ ചടങ്ങിൽ സംഘടന പ്രസിഡന്റ് സുരേഷ് ബാബുഅധ്യക്ഷത വഹിച്ചു.ഓണാട്ടു കരയുടെ ജയ വിജയൻ മാരായ പ്രമോദ് ശൈല നന്ദിനി,പ്രദീപ് ശൈലനന്ദിനി, കുവൈറ്റിലെ പ്രമുഖ വ്യവസായി ആർ. സി സുരേഷ് സംഘടനയുടെ അഡൈ്വസറി ബോർഡ് മെമ്പർ ബിനോയ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറിആനന്ദ് ഉദയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ ട്രെഷറർ രാജേഷ്നന്ദിയും രേഖപ്പെടുത്തി.
ഭരണി കാഴ്ചകൾ 2018 ന്റെ സുവനീർ സംഘടനയുടെ ജോയിന്റ്‌സെക്രട്ടറി ഉണ്ണികൃഷ്ണൻ യജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന് നൽകി പ്രകാശനം ചെയ്തു.സംഘടനയുടെ ആദരവ് പള്ളിക്കൽ സുനിലിന് സന്തോഷ് നായർ പൊന്നാടഅണിയിച്ചു. പ്രമോദ് & പ്രദീപ് എന്നിവർക്ക് ആർ. സി സുരേഷ് പൊന്നാടഅണിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസി പ്രതിനിധി സഞ്ജീവ് സകലാനിക്ക് ജനറൽകൺവീനർ അനൂപും പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ഭാരതാഞ്ജലി ഡാൻസ്‌സ്‌കൂൾ അവതരിപ്പിച്ച ചെട്ടികുളങ്ങര അമ്മയുടെ ഐതീഹ്യം ഏവരിലും ഹൃദ്യമായഅനുഭവം ഉളവാക്കി.
രോഹിത് ശ്യാമിന്റെ ഭക്തി ഗാനവും അഹല്യ നായരുടെ വീണ കച്ചേരിയും വള്ളപ്പാട്ടും ടങ്ങുകൾക്ക് മിഴിവേകി. പള്ളിക്കൽ സുനിലിന്റെ ആത്മീയ പ്രഭാഷണംആയിരകണക്കിന് ഭക്ത ജനങൾക്ക് വേറിട്ട അനുഭവമായി.ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർക്കൊപ്പം ഓണാട്ടുകരയുടെജയവിജയന്മാരായ പ്രമോദിന്റെയും പ്രദീപിന്റെയും കുത്തിയോട്ട പാട്ടിന്റെ-ശബ്ദ മാധുര്യവും കൂടി ആയപ്പോൾ ഭക്ത ജനങ്ങൾ ചെട്ടികുളങ്ങരയിൽ എത്തിച്ചേർന്നഅനുഭൂതിയാണ് ഉണ്ടായത്. നൂറുകണക്കിന് താലപ്പൊലിയും വാദ്യമേളങ്ങളുമായി ആനയിച്ചകെട്ടുകാഴ്ച അക്ഷരാർത്ഥത്തിൽ കുവൈറ്റിനെ മറ്റൊരു ചെട്ടികുളങ്ങര ആക്കി മാറ്റുകആയിരുന്നു. തുടർന്ന് സുശാന്തും സംഘവും അവതരിപ്പിച്ച പാണ്ടിമേളം ഭക്തജനങ്ങളുടെ കാതുകൾക്ക് ഇമ്പമേകി.
2500ൽ അധികം ഭക്തജനങ്ങൾക്ക് അമ്മയുടെ ഇഷ്ട വഴിപാടായ കഞ്ഞിയും, അസ്ത്രവും മുതിരപ്പുഴുക്കും, അവിലും, ഉണ്ണിയപ്പവും, ഇല അടയും, കടുമാങ്ങയും, പപ്പടവും ,പഴവും അടങ്ങിയ കഞ്ഞി സദ്യ നൽകുകയുണ്ടായി.സംഘടനയുടെ ഭാരവാഹികളായ ജയപാൽ, പ്രശോബ്, കിഷോർ രവീന്ദ്രൻ,രഞ്ജിത്ത്, വിനോദ് മേനാമ്പള്ളി, ബൈജു മുരളി, കിഷോർ കമൽ, സജി*കുമാർരതീഷ് വിജയൻ എന്നിവർ പള്ളിക്കൽ സുനിലിനും, പ്രമോദിനുംസാമൂഹ്യ പ്രവർത്തകനായ മനോജ് മാവേലിക്കരക്കും കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കകലാകാരന്മാർക്കും കലാകാരികൾക്കും സംഘടനയുടെ പേരിമോമെന്റൊ നൽകി അനുമോദിച്ചു.
കലാപരിപാടികൾ അരങ്ങേറിയ വേദിയെ ജിഷയും, സിന്ധുവുംചേർന്ന് നിയന്ത്രിച്ചു. ഇതോടെ തികച്ചും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ചെട്ടികുളങ്ങര അമ്മ പ്രവാസിസേവാ സമിതി (CAPSS Kuwait) സംഘടിപ്പിച്ച കുംഭഭരണി മഹോത്സവത്തിനു തിരശീല വീണു.