- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ സിങ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാലുടൻ പേരും ചിഹ്നവും പ്രഖ്യാപിക്കും; വേണ്ടി വന്നാൽ 117 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും അമരീന്ദർ; പഞ്ചാബിന്റെ താൽപര്യങ്ങൾ വിറ്റെന്ന് സിദ്ദു
ചണ്ഡിഗഡ്: പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. വേണ്ടി വന്നാൽ 117 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ അറിയിച്ചു.
പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടി ചിഹ്നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റൻ അറിയിച്ചു. സിദ്ധു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിൽ ചേരും.നിരവധി കോൺഗ്രസ് നേതാക്കൾ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ പുതിയ പാർട്ടിയിൽ എത്തുമെന്നും അമരീന്ദർ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പറയില്ലെന്നും അമരീന്ദർ വ്യക്തമാക്കി.
ബിജെപിയുമായി സഖ്യം ഉണ്ടാകും എന്ന് പറഞ്ഞിട്ടില്ല. സീറ്റ് ധാരണക്ക് തയാറാണെന്നാണ് പറഞ്ഞതെന്നും അമരീന്ദർ വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രകടന പത്രിക തയാറാക്കും. 2017ൽ പ്രചാരണം നടത്തുന്നതിനിടെ താൻ വാഗ്ദാനം ചെയ്ത 92 വാഗ്ദാനങ്ങളും പാലിച്ചുവെന്നും അമരീന്ദൻ വ്യക്തമാക്കി.
താൻ ഒറ്റക്കല്ലെന്ന് അമരീന്ദർ സിങ് പറയുന്നു. 117 നിയമ സഭ സീറ്റുകളിലും തന്റെ പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകും. സിദ്ദു എവിടെ മത്സരിച്ചാലും, നേരിടുമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രഖ്യാപനം വരുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും, കർഷകർക്ക് അനുകൂലമായി, കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അമരീന്ദർ സിങ് അറിയിച്ചു.
ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. ക്യാപ്റ്റന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്റാൽ ആണ് ഇക്കാര്യം അറിയിച്ചത്.
മുൻ ക്രിക്കറ്റ് താരമായ നവജ്യോത് സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലി സിദ്ധു ശക്തമായ ആക്രമണമാണ് ക്യാപ്റ്റനെതിരെ അഴിച്ചുവിട്ടത്.
അതേസമയം അമരീന്ദറിനെ വിമർശിച്ച് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു രംഗത്തു വന്നു. പഞ്ചാബിന്റെ താല്പര്യങ്ങൾ അമരീന്ദർ സിങ്ങ് വിറ്റുവെന്ന് സിദ്ദു പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്.
ന്യൂസ് ഡെസ്ക്