- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി; ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന ടീസറിൽ പുത്തൻ രൂപഭാവത്തിൽ വിപി സത്യനായി ജയസൂര്യ
കൊച്ചി: ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകർ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസർ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത് ജനപ്രിയനായകനായ ജയസൂര്യയാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ജോബി ജോർജാണ് നിർമ്മിച്ചത്. കേരളത്തിലെ ഫുട്‌ബോൾ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്. വിപി സത്യന്റെ ജീവിതത്തേക്കുറിച്ച് അറിയാത്തവർക്കും ചിത്രം നവ്യാനുഭവമായിരിക്കും. കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത് റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്വിൽ എന്റർടൈന്മെന
കൊച്ചി: ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകർ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസർ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത് ജനപ്രിയനായകനായ ജയസൂര്യയാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ജോബി ജോർജാണ് നിർമ്മിച്ചത്.
കേരളത്തിലെ ഫുട്‌ബോൾ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്. വിപി സത്യന്റെ ജീവിതത്തേക്കുറിച്ച് അറിയാത്തവർക്കും ചിത്രം നവ്യാനുഭവമായിരിക്കും. കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത് റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ടിഎൽ ജോർജ്ജും ജോബി ജോർജും ചേർന്നാണ് നിർമ്മാണം. ഗോപീ സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ആട് 2ന് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യച്ചിത്രം എന്ന നിലയിൽ താരത്തിന്റെ ആരാധകരും പ്രതീക്ഷയിലാണ്.
ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന ടീസറിൽ വ്യത്യസ്തമായ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രമാണ് ക്യാപ്റ്റൻ. ആട് 2 വിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്.



