- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതം സിനിമയായി എത്തുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി; പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്യാപ്റ്റൻ സത്യനായി എത്തുന്നത് പ്രിയതാരം ജയസൂര്യ
കൊച്ചി: പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതം സിനിമയായി എത്തുമ്പോൾ ക്യാപ്റ്റൻ സത്യനായി എത്തുന്നത് പ്രിയതാരം ജയസൂര്യയാണ്. പി.ജയചന്ദ്രൻ ആലപിക്കുന്ന ഗാനത്തിന് വിശ്വജിത്താണ് സംഗീതം നൽകിയിരിക്കുന്നത്. നിതീഷ് നഡേരി, സ്വാതി ചക്രബർത്തി എന്നിവരുടേതാണ് വരികൾ. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ടി.എൽ. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. അനുസിത്താരയാണ് ചിത്രത്തിലെ നായിക. ദീപക്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി തുടങ്ങിയവരോടൊപ്പം നൂറോളം ഫുട്‌ബോൾ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ആട് 2വിന്റെ ഗംഭീര വിജയത്തിന് ശേഷമെത്തുന്ന ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
കൊച്ചി: പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതം സിനിമയായി എത്തുമ്പോൾ ക്യാപ്റ്റൻ സത്യനായി എത്തുന്നത് പ്രിയതാരം ജയസൂര്യയാണ്.
പി.ജയചന്ദ്രൻ ആലപിക്കുന്ന ഗാനത്തിന് വിശ്വജിത്താണ് സംഗീതം നൽകിയിരിക്കുന്നത്. നിതീഷ് നഡേരി, സ്വാതി ചക്രബർത്തി എന്നിവരുടേതാണ് വരികൾ. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ടി.എൽ. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.
അനുസിത്താരയാണ് ചിത്രത്തിലെ നായിക. ദീപക്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി തുടങ്ങിയവരോടൊപ്പം നൂറോളം ഫുട്‌ബോൾ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ആട് 2വിന്റെ ഗംഭീര വിജയത്തിന് ശേഷമെത്തുന്ന ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
Next Story



