കൊച്ചി: 13 വർഷം മുമ്പ് മമ്മൂട്ടി ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന സത്യനെ വിളിച്ച വിളി അതേ പോലെ ആവർത്തിച്ച ജയസൂര്യയുടെ ക്യാപ്റ്റനിലെ ടീസർ പുറത്ത്. മമ്മൂട്ടി സ്വന്തം പേരിൽ തന്നെ അതിഥി താരമായി എത്തുന്ന ചിത്രമാണ് ക്യാപ്റ്റൻ. ഗുഡ്വിൽ എന്റർടൈന്മെന്റസ്ിന്റെ ബാനറൽ നോബിൾ ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രജേഷ് സെന്നാണ്.

വി പി സത്യനും ഭാര്യയും ഒരു റസ്റ്റോറന്റിൽ വച്ച് കണ്ട് മുട്ടിയതാണ് സീൻ. ഈ സീനിൽ വച്ച് മാസ് ഡയലോഗിലൂടെയാണ് മമൂക്ക വിപി സത്യനെ ഉപദേശിക്കുന്നത്. കേരളാ ഫുട്‌ബോളിലെ സൂപ്പർതാരവും മലയളാത്തിലെ സൂപ്പർ നായകനും തമ്മിലുള്ള കൂടിക്കാഴ്ചയായാണ് അത് ക്യാപ്റ്റനിൽ എത്തുക. ഏറെ ആവേശത്തോടെ മമ്മൂട്ടി ഫാൻസും ക്യാപ്റ്റനെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുമായാണ് മമ്മൂട്ടിയുടെ സപ്രൈസ് പാക്കേജ് ക്യാപറ്റനിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെയും ചില ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിതാരമായി അഭിനയിച്ചിരുന്നു.

വി.പി. സത്യന്റെ ഭാര്യയുടെ വേഷത്തിൽ അനുസിത്താരയാണ് എത്തുന്നത്. സ്‌പോർട് ഡ്രാമയാണ് ചിത്രം. രഞ്ജി പണിക്കർ, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു,ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയുടെ ഭാവപ്പകർച്ചകളുള്ള ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. അനുസിത്താരയുടെ ക്യാരക്ടർ ടീസറും സൂപ്പർ ഹിറ്റാണ്.