- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനകൾ വിഫലമായി; മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം; ക്യാപ്ടൻ നിർമ്മലിന്റെ മൃതദേഹം കണ്ടെത്തിയത് തകർന്ന കാറിന് സമീപത്തു നിന്നും

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്ടൻ നിർമ്മൽ ശിവരാജനാണ് മരിച്ചത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു.
ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നും ജോലി സ്ഥലമായ പച് മാർഹിയിക്കുള്ള യാത്രക്കിടെ കാണാതെയായത്. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിൽ നിർമ്മൽ സഞ്ചരിച്ച കാർ കണ്ടെത്തിയിരുന്നു.
തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിൽ നിർമ്മലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തിൽ പെട്ടെന്നാണ് നിഗമനം. ഗോപി ചന്ദ്രയെ ജപൽപൂരിലെ ആർമി ഹെഡ്കോട്ട്വഴ്സിൽ എത്തി കണ്ടതിന് ശേഷം മടങ്ങുന്ന വഴിയിലാണ് നിർമ്മലിനെ കാണാതെ ആവുന്നത്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രളയം ഉണ്ടായ സ്ഥലമാണ് ഇവിടം.
എറണാകുളം മാംമഗലം ഭാഗ്യധാരാ നഗറിൽ പെരുമോഴിക്കൽ വീട്ടിൽ കെ.എസ്.ഇ.ബി സീനിയർ അകൗണ്ടന്റായ പി.കെ ശിവരാജന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സുബൈദാ ശിവരാജന്റെയും മൂത്ത മകനാണ് നിർമ്മൽ. കാണാതായതിന് ശേഷം ആർമിയും പൊലീസും ജി.പി.എസ് നോക്കിയുള്ള അന്വേഷണത്തിൽ പാട്നിക്കും ബാബായിക്കും ഇടയിലാണ് ആളെ കാണാതെ ആയത് എന്നാണ് മനസിലായത്. എന്നാൽ ഈ ഭാഗത്ത് പ്രളയം ഉണ്ടാവുകയും ഡാമുകൾ തുറക്കുകയും ചെയ്തതിനാൽ പൂർണ്ണമായും തിരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ച് ആർമി തിരച്ചിൽ ശക്തമായി നടത്തുന്നുണ്ട്.
ഭാര്യയെ കണ്ടതിന് ശേഷം മൂന്ന് മണിയോടെയാണ് നിർമ്മൽ തിരികെ യാത്ര ആരംഭിച്ചത്. അമ്മ സുബൈദാശിവരാജനോട് ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞിട്ടാണ് നിർമ്മൽ യാത്ര ആരംഭിച്ചത്.8.30യോടെ നിർമ്മൽ പഞ്ചമഡിയിലെ ക്വോട്ടേഴ്സിൽ എത്തേണ്ടതാണ്. 7 മണിക്ക് അമ്മ നിർമ്മലിനെ വിളിക്കുമ്പോൾ എന്നാൽ ഇനി 85 കിലോമീറ്റർ കൂടി ഉണ്ട് എത്താൻ തന്റെ മുന്നിലായി ഒരു ഗതാഗതതടസം കാണുന്നുണ്ട് ഇറങ്ങി നോക്കട്ടെ എന്ന് പറഞ്ഞതിന് ശേഷം നിർമ്മൽ ഫോൺ വെച്ചു. 9 മണിക്കും പത്ത് മണിക്കും അമ്മ വിളിക്കുമ്പോൾ നിർമ്മലിന്റെ രണ്ട് നമ്പരുകളും സ്വിച്ച് ഓഫ് ആയിരുന്നു. വാട്ടസ് അപ്പിൽ അയച്ച മെസേജുകളും കണ്ടില്ല. എല്ലാ ദിവസവും രാവിലെ അമ്മ സുബൈദക്ക് നിർമ്മലിന്റെ മെസെജ് എത്താറുണ്ട്. രണ്ട് പേരുടെയും ദിവസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ രാവിലെ ഈ മെസേജും എത്തിയിട്ടില്ല.


