- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ നിന്നും തട്ടിക്കൊണ്ട് പോയ കാനഡക്കാരനെയും അമേരിക്കക്കാരിയായ ഭാര്യയെയും പാക്കിസ്ഥാനിൽ നിന്നും നാടകീയമായി മോചിപ്പിച്ചു; രക്ഷപ്പെട്ട ഇരുവർക്കും അമേരിക്കയുടെ വിമാനത്തിൽ കയറാൻ ഭയം
2012ൽ അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അനുകൂല ഭീകര സംഘടനയായ ഹഖാനി നെറ്റ് വർക്ക് തട്ടിക്കൊണ്ട് പോയ കാനഡക്കാരൻ ജോഷ്വാ ബോയ്ലെ(34)യെയും ഭാര്യയും അമേരിക്കക്കാരിയുമായ കൈറ്റ്ലാൻ കോൾമാനെയയും(31) മൂന്ന് കുട്ടികളെയും ബുധനാഴ്ച പാക്കിസ്ഥാനിൽ നിന്നും നാടകീയമായ നീക്കത്തിലൂടെ മോചിപ്പിച്ചു. എന്നാൽ രക്ഷപ്പെട്ട ദമ്പതികൾക്ക് അമേരിക്കയുടെ വിമാനത്തിൽ കയറാൻ ഭയമാണെന്ന് റിപ്പോർട്ട്.താൻ ആദ്യം വിവാഹം കഴിച്ചിരുന്നത് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവതിയെ ആയതിനാൽ അതിന്റെ പേരിൽ അമേരിക്ക തന്നെ ശിക്ഷിക്കുമോയെന്ന ഭയമാണത്രെ ജോഷ്വായെ അലട്ടിയിരുന്നത്... ബുധനാഴ്ച പാക്കിസ്ഥാൻ ഗവൺമെന്റും യുഎസ് ഒഫീഷ്യലുകളും ഒത്ത് ചേർന്ന് നടത്തിയ നീക്കത്തിലൂടെയായിരുന്നു ഇവരെ മോചിപ്പിച്ചത്. ജോഷ്വാ ആദ്യം വിവാഹം കഴിച്ചിരുന്നത് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സയ്നാബ് ഖാദറിനെയായിരുന്നു. ഇതിനാൽ തന്നെ അമേരിക്ക ശിക്ഷിക്കുമോയെന്ന ഭയം കാരണമാണ് അദ്ദേഹവും കുടുംബവും അമേരിക്കൻ വിമാനത്തിൽ കയറാൻ വിസമ്മതിച്ചിരുന്നത്. താൻ യുഎസിലോ അല്ലെങ്കിൽ കാനഡയില
2012ൽ അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അനുകൂല ഭീകര സംഘടനയായ ഹഖാനി നെറ്റ് വർക്ക് തട്ടിക്കൊണ്ട് പോയ കാനഡക്കാരൻ ജോഷ്വാ ബോയ്ലെ(34)യെയും ഭാര്യയും അമേരിക്കക്കാരിയുമായ കൈറ്റ്ലാൻ കോൾമാനെയയും(31) മൂന്ന് കുട്ടികളെയും ബുധനാഴ്ച പാക്കിസ്ഥാനിൽ നിന്നും നാടകീയമായ നീക്കത്തിലൂടെ മോചിപ്പിച്ചു. എന്നാൽ രക്ഷപ്പെട്ട ദമ്പതികൾക്ക് അമേരിക്കയുടെ വിമാനത്തിൽ കയറാൻ ഭയമാണെന്ന് റിപ്പോർട്ട്.താൻ ആദ്യം വിവാഹം കഴിച്ചിരുന്നത് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവതിയെ ആയതിനാൽ അതിന്റെ പേരിൽ അമേരിക്ക തന്നെ ശിക്ഷിക്കുമോയെന്ന ഭയമാണത്രെ ജോഷ്വായെ അലട്ടിയിരുന്നത്...
ബുധനാഴ്ച പാക്കിസ്ഥാൻ ഗവൺമെന്റും യുഎസ് ഒഫീഷ്യലുകളും ഒത്ത് ചേർന്ന് നടത്തിയ നീക്കത്തിലൂടെയായിരുന്നു ഇവരെ മോചിപ്പിച്ചത്. ജോഷ്വാ ആദ്യം വിവാഹം കഴിച്ചിരുന്നത് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സയ്നാബ് ഖാദറിനെയായിരുന്നു. ഇതിനാൽ തന്നെ അമേരിക്ക ശിക്ഷിക്കുമോയെന്ന ഭയം കാരണമാണ് അദ്ദേഹവും കുടുംബവും അമേരിക്കൻ വിമാനത്തിൽ കയറാൻ വിസമ്മതിച്ചിരുന്നത്. താൻ യുഎസിലോ അല്ലെങ്കിൽ കാനഡയിലോ തിരിച്ചെത്തുന്ന വേളയിൽ അറസ്റ്റിലാവുമെന്നായിരുന്നു ജോഷ്വയുടെ ഭയം. സയ്നാബിന്റെ കുടുംബത്തെയാണ് കാനഡയിലെ ആദ്യത്തെ തീവ്രവാദകുടുംബമായി കണക്കാക്കുന്നത്. ഇവർക്ക് അൽ ഖ്വയ്ദയുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടർന്നായിരുന്നു ഇത്.
ജോഷ്വായെ ഇതിന്റെ പേരിൽ ഇതിന് മുമ്പ് കാനഡയിൽ വച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാൽ അവസാനം വ്യാഴാഴ്ച യുഎസ് മിലിട്ടറി വിമാനത്ിതൽ യുഎസ് കമാൻഡോകളുടെ അകമ്പടിയോട് ഈ കുടുംബം യുഎസിൽ വന്നിറങ്ങുകയായിരുന്നു. പാക്കിസ്ഥാനി ഫോഴ്സുകൾ ഇവരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടെ ഹഖാനി ഭീകരർ ഇവരെ കാറിൽ കയറ്റി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നിരന്തരം മാറ്റുകയായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. തങ്ങളെ രക്ഷിക്കാൻ ബുധനാഴ്ച നടത്തിയ ശ്രമത്തിനിടെ ശക്തമായ പോരാട്ടം നടന്നിരുന്നുവെന്നും തങ്ങളെ കൊല്ലാൻ ഭീകരർ വിളിച്ച് പറയുന്നത് കേൾക്കാമായിരുന്നുവെന്നും ജോഷ്വാ ബന്ധുക്കളോട് വെളിപ്പെടുത്തുന്നു. പോരാട്ടത്തിൽ ഭീകരരെ സേന വധിക്കുകയായിരുന്നു. ഇതിനിടെ ജോഷ്വായ്ക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.
ഇവരെ മോചിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആഘോഷമാക്കിയിരുന്നു. ബാഗ്രാമിൽ യുഎസ് വിമാനം എത്തിയപ്പോഴായിരുന്നു ജോഷ്വാ അതിൽ കയറാൻ വിസമ്മതിച്ചിരുന്നത്. ഇതിന് പകരം ഇസ്ലാമാബാദിലേക്ക് പൊകാനും അവിടെ നിന്നും കനേഡിയൻ മിലിട്ടറി ബേസിൽ നിന്നും വിമാനത്തിൽ കയറാനുമായിരുന്നു ജോഷ്വാ താൽപര്യപ്പെട്ടിരുന്നത്. അമേരിക്കയിൽ നിന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ബന്ദികളെ മോചിപ്പിച്ചിരിക്കുന്നത്. 2012ൽ അഫ്ഗാനിസ്ഥാനിൽ യാത്രക്കിടെ ബന്ദിയാക്കപ്പെടുമ്പോൾ കോൾമാൻ ഗർഭിണിയായിരുന്നു.തടവിലാക്കപ്പെട്ടിരിക്കവെയാണ് രണ്ട് കൂട്ടികൾ കൂടി ജനിച്ചിരുന്നത്.
ഹഖാനിക്കെതിര നടപടിയെടുക്കാത്തതിൽ അമേരിക്ക കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ ഈ ഭീകരസംഘടനക്കെതിര കൃത്യമാ വിവരം പ്രദാനം ചെയ്താൽ തങ്ങൾ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയിരുന്നു. തൽഫലമായാണ് യുഎസ്ഇന്റലിജൻസിന് ലഭിച്ച വിവരം കൈമാറുകയും ദമ്പതികളെയും കുട്ടികളെയും മോചിപ്പിക്കുകയും ചെയ്തിരിക്കുന്നത്.