മൊസൂൾ: മൊസൂളിനെ തീവ്രവാദികളിൽ നിന്നും മോചിപ്പിച്ച് ഇറാഖിലെ അമേരിക്കൻ സൈന്യം. കഴിഞ്ഞ ദിവസം നിരവധി തീവ്രവാദികളെയാണ് സൈന്യം പിടിച്ചെടുത്തത്. മൊസൂളിനെ തീവ്രവാദികളിൽ നിന്നും സ്വതന്ത്രമാഖി എന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ ഇറാഖി സൈന്യം അവസാനത്തെ ഐസിഎസ് തീവ്രവാദികളെയും പിടികൂടിയതായി പ്രഖ്യാപിച്ചത്. അർദ്ധ നഗ്നരായ തീവ്രവാദി സംഘത്തെ സൈന്യം തെരിവിലൂടെ വലിച്ചിഴയ്ക്കുകയും മറ്റുള്ളവരെ ആയുധങ്ങളുള്ള വണ്ടികളിൽ അടയ്ക്കുകയും ചെയ്തു.

2000ത്തിൽ അധികം ഐസിഎസ് പ്രവർത്തകരാണ് മൊസൂളിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. എന്നാൽ കുറേ പേർ ഈ സിറ്റിയുടെ പല ഭാഗങ്ങളിലും ഒളിച്ചിരിക്കുന്നതായും സർക്കാരിന് സംശയം ഉണ്ട്. പിടിക്കപ്പെട്ടവരിൽ കൂടുതലും 25 വയസ്സ് പോലും തികയാത്ത യുവാക്കളാണ്.

മൊസൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചഒരു തീവ്രവാദിയെ ഇമാം ഗാർബി എന്ന ഗ്രാമത്തിൽ നിന്ന് പിടികൂടുകയും ചെയ്തു. ഗറില്ലാ മുറകൾ പടിച്ച ആളായിരുന്നു ഇത്. തീവ്രവാദികൾ ഇവിടെ മെഷീൻ ഗണ്ണും മോർട്ടാർസും ഉപയോഗിച്ച് ഗ്രാമവാസികളെ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ സൈന്യം മോചിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഇമാം ഗാർബി എന്ന ഗ്രാമം ആക്രമിക്കാൻ തുടങ്ങിയത്. അമേരിക്കയുടെ പിന്തുണയുള്ള ഇറാഖി സൈന്യത്തെ വിന്യസിച്ചതോടെ മൊസൂൾ നഗരം വീണ്ടും പിടിച്ചെടുക്കുക ആയിരുന്നു. മൊസൂളിൽ നിന്ന് കടന്ന ഭീകരർ സിറ്റിയുടെ പടിഞ്ഞാറും തെക്കുമുള്ള ഗ്രാമ പ്രദേശങ്ങളിലും മരുഭൂമികളിലും ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

സിറിയൻ സിറ്റിയായ റാഖയിലും ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകർ സമ്മർദ്ധത്തിലാക്കി അമേരിക്കയുടെ സിറിയൻ കുർദിഷ് സൈന്യവും അറബ് സൈന്യവും സിറ്റിയുടെ മൂന്ന് വശവും വളഞ്ഞിട്ടുണ്ട്.