- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ അപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്; സഹയാത്രികയായ സുഹൃത്ത് സംഭവസ്ഥലത്ത് മരിച്ചു
മഹാബലിപുരം: നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്. മഹാബലിപുരത്ത് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അതിവേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുണ്ടിയരുന്നവർ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. കാറിൽ കുടുങ്ങിക്കിടന്ന ഭവാനിസംഭവസ്ഥലത്തുവച്ചുടന്നെ മരിച്ചു. പൊലീസ് എത്തിയാണ് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തത്.
Next Story