- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു; പരുക്കേറ്റ കോഴിക്കോട് സ്വദേശികൾ ചികിത്സയിൽ; ഞെട്ടൽമാറാതെ മലയാളി സമൂഹം
മസ്‌കത്ത്: മലയാളി കുടുംബം സഞ്ചരിച്ച കാർ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. സൂറിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മലയാളികൾ സഞ്ചരിച്ച കാർ താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽകോഴിക്കോട് ബാലുശ്ശേരി സ്വദേശി റഫ്‌നീഷ്- ആരിഫ ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സൂർ സർക്കാർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അൽ കാമിലിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ആറുതവണ കരണംമറിഞ്ഞ കാറിൽനിന്ന് കുഞ്ഞ് തെറിച്ചുപോയതാണ് മരണത്തിന് കാരണമായത്. അപകടത്തിൽ പരിക്കേറ്റ ആരിഫ സൂർ ആശുപത്രിയിൽ ചികിത്സയിലാണ്. റഫ്‌നീഷിനും മൂത്ത കുട്ടിക്കും കാറിലുണ്ടായിരുന്ന സുഹൃത്തിന്റെ കുടുംബത്തിനും കാര്യമായ പരിക്കില്ല. കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ ഖബറടക്കി.
മസ്‌കത്ത്: മലയാളി കുടുംബം സഞ്ചരിച്ച കാർ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. സൂറിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മലയാളികൾ സഞ്ചരിച്ച കാർ താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽകോഴിക്കോട് ബാലുശ്ശേരി സ്വദേശി റഫ്‌നീഷ്- ആരിഫ ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സൂർ സർക്കാർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അൽ കാമിലിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ആറുതവണ കരണംമറിഞ്ഞ കാറിൽനിന്ന് കുഞ്ഞ് തെറിച്ചുപോയതാണ് മരണത്തിന് കാരണമായത്.
അപകടത്തിൽ പരിക്കേറ്റ ആരിഫ സൂർ ആശുപത്രിയിൽ ചികിത്സയിലാണ്. റഫ്‌നീഷിനും മൂത്ത കുട്ടിക്കും കാറിലുണ്ടായിരുന്ന സുഹൃത്തിന്റെ കുടുംബത്തിനും കാര്യമായ പരിക്കില്ല. കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ ഖബറടക്കി.