- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ അവധി ആഘോഷിക്കാൻ സലാലയിലേക്ക് വാഹനവുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ; മസ്‌കത്ത്- സലാല റൂട്ടിലെ അപകടങ്ങൾക്ക് പ്രധാന കാരണം ഒട്ടകങ്ങളിൽ ഇടിക്കുന്നതെന്ന് കണ്ടെത്തൽ
മസ്‌കത്ത്: പെരുന്നാൾ അവധി ആഘോഷിക്കാൻ സലാലയിലേക്ക് വാഹനവുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്.സലാലയിലേക്ക് വാഹനമോടിച്ചു പോകുന്നവർ ജാഗ്രത പാലിക്കണമെന്നുംസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മസ്‌കത്ത്-സലാല റൂട്ടിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണം റോഡ് മുറിച്ചുകടക്കുന്ന ഒട്ടകങ്ങളിൽ ഇടിക്കുന്നതാണെന്ന് ദോഫാർ സർവകലാശാല നടത്തിയ പഠനം പറയുന്നു. . എല്ലാ പെരുന്നാൾ അവധി ദിനങ്ങളിലും സലാല-മസ്‌കത്ത് റോഡിലും മറ്റു റോഡുകളിലും അപകടങ്ങളുണ്ടാകാറുണ്ട്. അധികൃതർ എത്ര മുന്നറിയിപ്പുകൾ നൽകിയാലും സുരക്ഷാനടപടികൾ എടുത്താലും ഇതിന് മാറ്റമുണ്ടാകാറില്ല.അപകടങ്ങൾ അധികവും അർധരാത്രിയിലാണുണ്ടാകുന്നത്. കഴിഞ്ഞ വർഷം മസ്‌കത്തിൽനിന്ന് പോയ സംഘം അപകടത്തിൽപെട്ടിരുന്നു. മൃഗങ്ങൾ മൂലം 40.6 ശതമാനം അപകടങ്ങളാണ് ഉണ്ടാകുന്നത്. അർധരാത്രിയിൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളിൽ ഇടിക്കുകയാണ് ചെയ്യുക. ഒട്ടകത്തിൽ വാഹനമിടിച്ചാൽ അപകടം കൂടുതൽ ഗുരുതരമായിരിക്കും. ഒട്ടകത്തിൽ ഇടിക്കുന്നതോടെ വാഹനം നി
മസ്‌കത്ത്: പെരുന്നാൾ അവധി ആഘോഷിക്കാൻ സലാലയിലേക്ക് വാഹനവുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്.സലാലയിലേക്ക് വാഹനമോടിച്ചു പോകുന്നവർ ജാഗ്രത പാലിക്കണമെന്നുംസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മസ്‌കത്ത്-സലാല റൂട്ടിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണം റോഡ് മുറിച്ചുകടക്കുന്ന ഒട്ടകങ്ങളിൽ ഇടിക്കുന്നതാണെന്ന് ദോഫാർ സർവകലാശാല നടത്തിയ പഠനം പറയുന്നു. .
എല്ലാ പെരുന്നാൾ അവധി ദിനങ്ങളിലും സലാല-മസ്‌കത്ത് റോഡിലും മറ്റു റോഡുകളിലും അപകടങ്ങളുണ്ടാകാറുണ്ട്. അധികൃതർ എത്ര മുന്നറിയിപ്പുകൾ നൽകിയാലും സുരക്ഷാനടപടികൾ എടുത്താലും ഇതിന് മാറ്റമുണ്ടാകാറില്ല.അപകടങ്ങൾ അധികവും അർധരാത്രിയിലാണുണ്ടാകുന്നത്. കഴിഞ്ഞ വർഷം മസ്‌കത്തിൽനിന്ന് പോയ സംഘം അപകടത്തിൽപെട്ടിരുന്നു. മൃഗങ്ങൾ മൂലം 40.6 ശതമാനം അപകടങ്ങളാണ് ഉണ്ടാകുന്നത്. അർധരാത്രിയിൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളിൽ ഇടിക്കുകയാണ് ചെയ്യുക. ഒട്ടകത്തിൽ വാഹനമിടിച്ചാൽ അപകടം കൂടുതൽ ഗുരുതരമായിരിക്കും.
ഒട്ടകത്തിൽ ഇടിക്കുന്നതോടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയാണ് ചെയ്യുന്നത്. അതിനാൽ രാത്രി വാഹനം ഓടിക്കുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും അമിത വേഗം പാടില്‌ളെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മിർബാത്ത്, മുഖ്‌സൈൽ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത്. മഴക്കാലമാകുന്നതോടെ ഒട്ടകങ്ങളെ ഉടമകൾ മാറ്റി താമസിപ്പിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി പ്രധാന ഹൈവേകളിൽ റോഡിനിരുവശവും കമ്പിവേലി കെട്ടണമെന്നടക്കമുള്ള ആവശ്യങ്ങളും ഉയർന്നുവരുന്നുണ്ട്. മുൻ വർഷത്തേക്കാൾ അധികം വിനോദസഞ്ചാരികൾ ഇക്കുറി സലാല സന്ദർശിക്കാൻ എത്തുമെന്നാണ് കരുതുന്നത്.