കോർക്കിൽ  കാർ ട്രെയിലറിലിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സിന് പരുക്ക്. കോർക്ക് മിഡിൽടണിൽ ഇന്നലെയാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരുക്കേറ്റ സിന്ധുവെന്ന കോട്ടയം സ്വദേശിനിയെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന കർദിനാൾ കോർട്ട് അപ്പാർട്ട്‌മെന്റിലെ കോട്ടയം ഏറ്റുമാനൂർ നമ്പ്യാകുളം വിനോദിന്റെ ഭാര്യ സിന്ധു വിനോദ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കാർ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ച് ഫയർ ബ്രിഗേഡ് ആണ് സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയ വിനോദ് വിവരം അറിഞ്ഞു അയർണ്ടിലേക്ക് തിരിച്ചിട്ടുണ്ട്.