സലാല: ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. സംഭവം സലാലയ്ക്ക് സമീപം. മരിച്ചത് മലപ്പുറം  പള്ളിക്കൽ ബസാർ നിവാസികളായ സലാം, അസൈനർ, ഇ.കെ അഷ്‌റഫ് എന്നിവർ. കാർ ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നെന്നും സൂചന.

ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മർ എന്നയാൾ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദർശന വിസയിൽ സലാലയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. സലാം,  ഉമർ എന്നയാൾക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ സലാല ഖബൂസ് ഹോസ്പിറ്റലിൽ.