വിക്ടോറിയയിൽ പെട്രോൾ, ഡീസൽ കാറുകളുടെയും വിൽപ്പന 2030 ഓടെ അവസാനിപ്പിക്കുകയും വൻതോതിൽ മലിനീകരണമുണ്ടാക്കുന്ന കാറുകളെ കളയാൻ റോഡിൽ നിന്നും മാറ്റാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന നിർദ്ദേശമുയർത്തി ഇൻഫ്രാസ്ട്രക്ചർ പാനൽ രംഗത്ത്. കൂടാതെ ഗവൺമെന്റുകൾ അവരുടെത് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയും പുതിയ ഭവനങ്ങളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിർബന്ധിക്കുകയും ചെയ്യണമെന്നാണ് ഭൂരിപക്ഷം ആളുകളും മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യവും.

വിക്ടോറിയയുടെ സ്വതന്ത്ര ഇൻഫ്രാസ്ട്രക്ചർ അഡൈ്വസറി ബോഡി പരിഗണിക്കുന്നതിനായി പാനൽ 21 ശുപാർശകൾ നൽകിയിരിക്കുന്നത്.വർദ്ധിച്ചുവരുന്ന ഗതാഗത മലീനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ 30 വർഷത്തെ ഇൻഫ്രാസ്ട്രക്ചർ തന്ത്രം ആണ് പാനൽ അവലോകനം ചെയ്യുന്നത്.

ആളുകൾ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് മാറിയില്ലെങ്കിൽ വിക്ടോറിയ മലീനകരണം കുറയ്ക്കുന്നതിനുള്ള ലക്ഷ്യത്തിലെത്തുകയില്ലെന്നാണ് വിലയിരുത്തൽ.