- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019 ജൂലായ് മുതൽ എല്ലാ കാറുകളും 'ആഡംബരമാകും'; ആഡംബര കാറുകളിൽ മാത്രം കണ്ട് വരുന്ന സവിശേഷതകൾ ഇനി സാദാ കാറുകളിലും; എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയവ ഇനി സാധാരണക്കാരനും രക്ഷക്കെത്തും
ന്യൂഡൽഹി: 2019 ജൂലായ് 1 ന് ശേഷം നിർമ്മിക്കപ്പെടുന്ന എല്ലാ കാറുകളും എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയ സംവിധാനങ്ങൾ വരുത്താൻ ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഗതാഗത മന്ത്രാലയം ഈ സംവിധാനങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകും. ഇപ്പോൾ ആഡംബര കാറുകളിൽ മാത്രമേ ഇത്തരം സവിശേഷതകൾ ഉള്ളൂ. എല്ലാ വർഷവും റോഡപകടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. 2016 ൽ മാത്രം റോഡപകടങ്ങളിൽ 1.51 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതത്്. ഇതിന് ഒരു കുറവ് വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ-റോഡുകളിൽ പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി. റിവേഴ്സ് ഗിയറിൽ പാർക്ക് ചെയ്യുമ്പോൾ അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് റിവേഴ്സ് പാർക്കിങ് അലർട്ട് നിർമ്മിക്കാനും, കാർ റിവേഴ്സ് ഗിയറിൽ എത്തുമ്പോൾ റിയർ മോണിറ്ററിങ് റേഞ്ചിലുള്ള വസ്തുക്കൾ ഉണ്ടോയെന്ന് ഡ്രൈവർക്ക് അറിയാനും സാധിക്
ന്യൂഡൽഹി: 2019 ജൂലായ് 1 ന് ശേഷം നിർമ്മിക്കപ്പെടുന്ന എല്ലാ കാറുകളും എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയ സംവിധാനങ്ങൾ വരുത്താൻ ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഗതാഗത മന്ത്രാലയം ഈ സംവിധാനങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകും.
ഇപ്പോൾ ആഡംബര കാറുകളിൽ മാത്രമേ ഇത്തരം സവിശേഷതകൾ ഉള്ളൂ. എല്ലാ വർഷവും റോഡപകടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. 2016 ൽ മാത്രം റോഡപകടങ്ങളിൽ 1.51 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതത്്. ഇതിന് ഒരു കുറവ് വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ-റോഡുകളിൽ പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.
റിവേഴ്സ് ഗിയറിൽ പാർക്ക് ചെയ്യുമ്പോൾ അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് റിവേഴ്സ് പാർക്കിങ് അലർട്ട് നിർമ്മിക്കാനും, കാർ റിവേഴ്സ് ഗിയറിൽ എത്തുമ്പോൾ റിയർ മോണിറ്ററിങ് റേഞ്ചിലുള്ള വസ്തുക്കൾ ഉണ്ടോയെന്ന് ഡ്രൈവർക്ക് അറിയാനും സാധിക്കുന്ന വിധത്തിൽ വാഹനങ്ങൾ രൂപ കൽപന ചെയ്യണം. പെൻഷൻ ക്രാഷ് ടെസ്റ്റ് വേഗത്തിൽ നടപ്പാക്കാനുമുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. എയർബാഗുകളും റിവേഴ്സ് സെൻസറുകളും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കും നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ച