ടുത്തവർഷം പകുതിയോടെ സെൻട്രൽ ഓക് ലന്റ് കാർരഹിത മേഖലയാക്കി മാറ്റാൻ തീരുമാനം. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്നലെ ഓക് ലന്റ് കൗൺസിൽ നടന്ന വോട്ടിങിൽ ഭൂരിപക്ഷം ആളുകളും നടപടി സ്വാഗതം ചെയ്തതോടെയാണ് അടുത്ത വർഷത്തോടെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.

അടുത്തവർഷം പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ആവശ്യമില്ലാത്തെ എല്ലാ വാഹനങ്ങളെയും തിരക്കേറിയ നഗരങ്ങളിൽ ഒന്ന് കൂടിയാ സെൻട്രൽ ഓക് ലൻര് മേഖലയിൽ കടക്കുന്നത് വിലക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക.

നിരോധനം നടപ്പിലാക്കുന്നതോടെ കാൽനടയാത്രക്കാർ, സെക്കീളിസ്റ്റുകൾ, മറ്റ് യാത്രക്കാർ എന്നിവർക്ക് ആവശ്യത്തിലധികം സൗകര്യം ലബിക്കുകയും പരിസ്ഥിതി മലിനികരണം ഒഴിവാക്കുന്നതിലൂടെ ആളുകളുടെ ആരോഗ്യം മെച്ചപ്പെടുമനെന്നും അധികൃതർ പറയുന്നു.