മനാമ: റോഡിലൂടെ നടന്ന് പോയ മലയാളി യുവതിക്ക് സ്വദേശി യുവതിയുടെ കാറിടിച്ച് സാരമായ പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം റോഡിന്റെ സൈഡിലൂടെ നടന്ന് നീങ്ങിയ യുവതിയെയാണ് സ്വദേശി യുവതി ഓടിച്ച കാർ ഇടിച്ചത്.

നെയ്യാറ്റിങ്കര സ്വദേശി ബിനുവിന്റെ ഭാര്യ ദീപക്കാണ് പരുക്കേറ്റത്.ഉടൻ തന്നെ സാൽമാനിയ മെഡിക്കൽ കോപ്ലെക്‌സിൽ പ്രവേശിപ്പിച്ച യുവതിയുടെ കാലിന് പൊട്ടലുലുള്ളതിനാൽ ശസ്ത്രക്രീയ നടത്തും.റാസുർമാൻ അൽരാജ സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്