- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇയിലെ വാഹന ഇൻഷുറൻസിനുള്ള പ്രീമിയം തുക വർദ്ധിക്കുന്നു; നാല് സിലണ്ടറുകളുള്ള ചെറുകാറുകൾക്ക് കുറഞ്ഞ പ്രീമിയം 750 ദിർഹം; ആറ് സിലണ്ടർ ഉള്ളവക്ക് 850 ദിർഹവും ആകും; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
യു.എ.ഇയിലെ വാഹന ഇൻഷുറൻസിനുള്ള പ്രീമിയം തുക പരിഷ്‌കരിക്കാൻ ഇൻഷുറൻസ് അഥോറിറ്റി തീരുമാനിച്ചു. ഏകീകൃത വാഹന ഇൻഷുറൻസ് സംവിധാനം ആവിഷ്‌കരി ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിരക്കുകളും നിയമവും 2017 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും ഇനി മുതൽ നാല് സിലണ്ടറുകളുള്ള ചെറുകാറുകൾക്ക് കുറഞ്ഞ പ്രീമിയം 750 ദിർഹമാണ്. പരമാവധി തുക 1300 ദിർഹവും. 13 മാസമാണ് ഇൻഷുറൻസ് കാലയളവ്. ആറ് സിലണ്ടർ ഉള്ളവക്ക് 850 ദിർഹമാണ് കുറഞ്ഞ തുക, നാലു ചക്രമുള്ള സ്വകാര്യ കാറുകൾക്കും ജീപ്പുകൾക്കും 1000 ദിർഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1750 ഉം. ആറ് സിലണ്ടറുള്ള നാലു ചക്രവാഹനങ്ങളുടെ കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം 1050 ദിർഹമാണ്. 1900 ആണ് പരമാവധി തുക. 200 സിസി വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 550 ദിർഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1150 ദിർഹം. 200 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് 600 ദിർഹമാണ് കുറഞ്ഞ തുക. കുറഞ്ഞ പ്രീമിയം നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അഥോറിറ്റിയുടെ ചട്ടങ്ങൾക്ക് വിധേയമായി ആകർഷകമായ ആനുകൂല്യ നിരക്കുകൾ നൽകാൻ കമ്പ
യു.എ.ഇയിലെ വാഹന ഇൻഷുറൻസിനുള്ള പ്രീമിയം തുക പരിഷ്‌കരിക്കാൻ ഇൻഷുറൻസ് അഥോറിറ്റി തീരുമാനിച്ചു. ഏകീകൃത വാഹന ഇൻഷുറൻസ് സംവിധാനം ആവിഷ്‌കരി ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിരക്കുകളും നിയമവും 2017 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും
ഇനി മുതൽ നാല് സിലണ്ടറുകളുള്ള ചെറുകാറുകൾക്ക് കുറഞ്ഞ പ്രീമിയം 750 ദിർഹമാണ്. പരമാവധി തുക 1300 ദിർഹവും. 13 മാസമാണ് ഇൻഷുറൻസ് കാലയളവ്. ആറ് സിലണ്ടർ ഉള്ളവക്ക് 850 ദിർഹമാണ് കുറഞ്ഞ തുക, നാലു ചക്രമുള്ള സ്വകാര്യ കാറുകൾക്കും ജീപ്പുകൾക്കും 1000 ദിർഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1750 ഉം. ആറ് സിലണ്ടറുള്ള നാലു ചക്രവാഹനങ്ങളുടെ കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം 1050 ദിർഹമാണ്. 1900 ആണ് പരമാവധി തുക. 200 സിസി വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 550 ദിർഹമാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയം 1150 ദിർഹം. 200 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് 600 ദിർഹമാണ് കുറഞ്ഞ തുക.
കുറഞ്ഞ പ്രീമിയം നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അഥോറിറ്റിയുടെ ചട്ടങ്ങൾക്ക് വിധേയമായി ആകർഷകമായ ആനുകൂല്യ നിരക്കുകൾ നൽകാൻ കമ്പനികൾക്ക് അനുമതിയുണ്ട്. പുതുക്കിയ നിരക്കിൽ അപകടമുണ്ടായാൽ ആവശ്യമായി വരുന്ന ആംബുലൻസ് ചെലവ്, ആശുപത്രിയിലേക്ക് മാറ്റാനുള്ള ചെലവ് എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികൾക്ക് അധിക നിരക്ക് ഈടാക്കാൻ അനുമതിയില്ല.