- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മുതൽ കാർ ഇൻഷ്വറൻസ് പ്രീമിയത്തിൽ കുറവ് ഉണ്ടായേക്കും; പ്രീമിയം 30 ശതമാനം വരെ കുറയ്ക്കാൻ ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി
മദീന: കാർ ഇൻഷ്വറൻസ് പ്രീമിയം തുകയിൽ ഇളവു വരുത്താൻ വാഹന ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി (SAMA) ശുപാർശ ചെയ്തു. ഏപ്രിൽ മുതൽ പ്രീമിയത്തിൽ പത്തു മുതൽ 30 ശതമാനം വരെ കുറയ്ക്കണമെന്നാണ് എസ്എഎംഎയുടെ നിർദ്ദേശം. നിരവധി വർഷങ്ങളായി ഒരേ കമ്പനിയിൽ തുടരുന്നവർക്ക് പത്ത് ശതമാനം വരെ ഇളവ് നൽകണമെന്നാണ് നിർദ്ദേശം. അപകടമുണ്ടാക്കാത്തവർക്കും ക്ലീൻ റെക്കോർഡ് ഉള്ളവർക്കും മാത്രമേ ഇളവ് അനുവദിക്കാവൂ എന്നും നിർദേശമുണ്ട്. കമ്പനികൾക്ക് ഇളവ് വേണ്ട. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ക്ലെയിമും നൽകാത്തവർക്കും ഇളവ് നൽകണം. ഒരു വർഷം അപകടമുണ്ടാക്കാത്തവർക്ക് പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഇളവ് നൽകണം. രണ്ട് വർഷമായി അപകടമില്ലാത്തവർക്ക് പതിനഞ്ച് മുതൽ 25ശതമാനം ഇളവ് നൽകണമെന്നും മൂന്ന് വർഷമായി അപകടം സംഭവിക്കാത്തവർക്ക് ഇരുപത് മുതൽ മുപ്പത് ശതമാനം വരെ ഇളവ് നൽകണമെന്നുമാണ് നിർദ്ദേശം.
മദീന: കാർ ഇൻഷ്വറൻസ് പ്രീമിയം തുകയിൽ ഇളവു വരുത്താൻ വാഹന ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി (SAMA) ശുപാർശ ചെയ്തു. ഏപ്രിൽ മുതൽ പ്രീമിയത്തിൽ പത്തു മുതൽ 30 ശതമാനം വരെ കുറയ്ക്കണമെന്നാണ് എസ്എഎംഎയുടെ നിർദ്ദേശം.
നിരവധി വർഷങ്ങളായി ഒരേ കമ്പനിയിൽ തുടരുന്നവർക്ക് പത്ത് ശതമാനം വരെ ഇളവ് നൽകണമെന്നാണ് നിർദ്ദേശം. അപകടമുണ്ടാക്കാത്തവർക്കും ക്ലീൻ റെക്കോർഡ് ഉള്ളവർക്കും മാത്രമേ ഇളവ് അനുവദിക്കാവൂ എന്നും നിർദേശമുണ്ട്. കമ്പനികൾക്ക് ഇളവ് വേണ്ട. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ക്ലെയിമും നൽകാത്തവർക്കും ഇളവ് നൽകണം.
ഒരു വർഷം അപകടമുണ്ടാക്കാത്തവർക്ക് പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഇളവ് നൽകണം. രണ്ട് വർഷമായി അപകടമില്ലാത്തവർക്ക് പതിനഞ്ച് മുതൽ 25ശതമാനം ഇളവ് നൽകണമെന്നും മൂന്ന് വർഷമായി അപകടം സംഭവിക്കാത്തവർക്ക് ഇരുപത് മുതൽ മുപ്പത് ശതമാനം വരെ ഇളവ് നൽകണമെന്നുമാണ് നിർദ്ദേശം.