- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഓൺലൈൻ മുഖേനയുള്ള വാഹന തട്ടിപ്പ് വ്യാപകം; വിലക്കുറവെന്ന് കേട്ട് ചാടിപ്പുറപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: വിലക്കുറവ് എന്ന് കേൾക്കുമ്പോൾ തന്നെ ചാടി വീഴുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ തട്ടിപ്പ് സംഘങ്ങളുടെ ഇരയാകുന്നവരിലേറെയും മലയാളികൾ തന്നെയാണെന്നാണ് വസ്തുത. സൗദയിൽ ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ വാഹന വില്പന തട്ടിപ്പിൽ പെടരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മലയാളി സമൂഹമുൾപ്പെട്ട പ്രവാസികൾക്ക് ഏറ
റിയാദ്: വിലക്കുറവ് എന്ന് കേൾക്കുമ്പോൾ തന്നെ ചാടി വീഴുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ തട്ടിപ്പ് സംഘങ്ങളുടെ ഇരയാകുന്നവരിലേറെയും മലയാളികൾ തന്നെയാണെന്നാണ് വസ്തുത. സൗദയിൽ ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ വാഹന വില്പന തട്ടിപ്പിൽ പെടരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മലയാളി സമൂഹമുൾപ്പെട്ട പ്രവാസികൾക്ക് ഏറെ ഉപകരിക്കുമെന്നുറപ്പാണ്.
രാജ്യത്ത് ഓൺലൈൻ മുഖേനെ വാഹനങ്ങൾ വിൽക്കുന്നതായി കാണിച്ചുള്ള പരസ്യങ്ങളിൽ വഞ്ചിതരാവരുതെന്ന് സൗദി ആഭ്യന്തര
മന്ത്രാലയം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓൺലൈൻ മുഖേനെ വാഹന തട്ടിപ്പ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആഭ്യന്തര വകുപ്പിന്റെ ഈ മുന്നറിയിപ്പ്.
സൗദിക്ക് പുറത്തുള്ളവരാണ് ഇത്തരം തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. വിലകുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വാഹനങ്ങൾ കാണിച്ചതിനു ശേഷം ഇടപാട് ഉറപ്പിക്കുക യും കരാർ വ്യാജമായി ഉണ്ടാക്കുകയും ചെയ്യും. പിന്നീട് പുറം രാജ്യത്തിലേക്കുള്ള ചില അക്കൗണ്ടുകളിലേക്ക് പണം അയക്കാ ൻ ആവശ്യപ്പെട്ട് അയച്ച പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.
ചില കമ്പനികൾ തന്നെ വ്യാജ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. തട്ടിപ്പിനെതിരേ വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികൾ വഴി വ്യാപക ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് വിദേശ മന്ത്രാലയം.