- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്‌സികളിലും ചൈൽഡ് സീറ്റ് നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ഉത്തരവ്; കാറിനുള്ളിൽ രണ്ടു ചൈൽഡ് കാർ സീറ്റ് സൂക്ഷിക്കണമെന്ന് നിർദ്ദേശം
ദുബായ്: കുട്ടികൾക്കുള്ള പ്രത്യേക കാർ സീറ്റ് ടാക്‌സികളിലും നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് അഥോറിറ്റി ഉത്തരവിറക്കി. ഗതാഗത നിയമപരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇറക്കിയ ഈ ഉത്തരവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തി. സുരക്ഷയുടെ ഭാഗമായാണ് കുട്ടികൾക്കുള്ള കാർ സീറ്റ് ടാക്‌സികളിലും വേണമെന്നത് നിർബന്ധമാക്കുന്നത്. ഇതുപ്രകാരം രണ്ട് പ്രത്യേക സീറ്റുകൾ ടാക്‌സിക്കുള്ളിൽ സൂക്ഷിക്കണം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. കാറുകളിൽ കുട്ടികൾക്കുള്ള സീറ്റ് ഉപയോഗിക്കുന്നതു വഴി അപകട മരണ നിരക്ക് 70 ശതമാനവും ഗുരുതര പരിക്ക് നിരക്ക് 50 ശതമാനവും കുറയ്ക്കാനാവുമെന്ന് അടുത്ത കാലത്തു നടത്തിയ പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് നൽകണമെന്ന വ്യവസ്ഥ പുതിയ ട്രാഫിക് നിയമ പരിഷ്‌ക്കാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടാക്‌സികളിൽ ഇതു ബാധകമാണോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. അതേസമയം രണ്ടു കാർ സീറ്റുകൾ ടാക്‌സി ഡ്രൈവർ വണ്ടിക്കുള്ളിൽ സൂക്ഷിക്കണമെന്നും യാത്രക്കാരുടെ ആവശ്യാനുസ
ദുബായ്: കുട്ടികൾക്കുള്ള പ്രത്യേക കാർ സീറ്റ് ടാക്‌സികളിലും നിർബന്ധമാക്കി ട്രാൻസ്‌പോർട്ട് അഥോറിറ്റി ഉത്തരവിറക്കി. ഗതാഗത നിയമപരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇറക്കിയ ഈ ഉത്തരവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തി.
സുരക്ഷയുടെ ഭാഗമായാണ് കുട്ടികൾക്കുള്ള കാർ സീറ്റ് ടാക്‌സികളിലും വേണമെന്നത് നിർബന്ധമാക്കുന്നത്. ഇതുപ്രകാരം രണ്ട് പ്രത്യേക സീറ്റുകൾ ടാക്‌സിക്കുള്ളിൽ സൂക്ഷിക്കണം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. കാറുകളിൽ കുട്ടികൾക്കുള്ള സീറ്റ് ഉപയോഗിക്കുന്നതു വഴി അപകട മരണ നിരക്ക് 70 ശതമാനവും ഗുരുതര പരിക്ക് നിരക്ക് 50 ശതമാനവും കുറയ്ക്കാനാവുമെന്ന് അടുത്ത കാലത്തു നടത്തിയ പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്.
നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് നൽകണമെന്ന വ്യവസ്ഥ പുതിയ ട്രാഫിക് നിയമ പരിഷ്‌ക്കാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടാക്‌സികളിൽ ഇതു ബാധകമാണോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. അതേസമയം രണ്ടു കാർ സീറ്റുകൾ ടാക്‌സി ഡ്രൈവർ വണ്ടിക്കുള്ളിൽ സൂക്ഷിക്കണമെന്നും യാത്രക്കാരുടെ ആവശ്യാനുസരണം ഇതു നൽകണമെന്നുമാണ് ദുബായ് പൊലീസ് നിഷ്‌ക്കർഷിക്കുന്നത്.