- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടികവർന്ന കാർ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തി; കൊല്ലുമെന്ന് ഭീഷണി മുഴക്കി കാർ കവർന്നത് അഞ്ചംഗ സംഘം; കേസിലെ പ്രതികൾ കഞ്ചാവ് മാഫിയാ സംഘത്തിൽ പെട്ടവർ
കണ്ണൂർ: അഞ്ചംഗസംഘം തോക്ക് ചൂണ്ടി തട്ടിയെടുത്ത കാർ തലശേരിക്കടുത്തെ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തി. കാഞ്ഞങ്ങാട്പടന്നക്കാട് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനെയാണ് തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചംഗ സംഘം കാർ തട്ടിയെടുത്തത്.
എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് കെട്ടിലകത്തെ കാസിമിന്റെ ക്വാട്ടേഴ്സിൽ നിന്നാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ കാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് പൊലീസ് സംഘം ക്വാട്ടേഴ്സിലെത്തിയത്. ഇക്കഴിഞ്ഞ എപ്രിൽ 18ന് പുലർച്ചെയാണ് സംഭവം.
പടന്നക്കാട് താമസിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരൻ വിനീഷിന്റെ ക്വാട്ടേർസിൽ നിന്നും സുഹൃത്ത് റഷീദിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 60 ബി.എ.ഒ 305 നമ്പർ ഹുണ്ടായ് റിനി കാറാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കടത്തികൊണ്ടുപോയത്. കേസിൽ മുഖ്യപ്രതി സെറീജ്, മിൽഷാൻ, പ്രജീഷ് റംസീദ് എന്നിവരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഒളിവിൽ കഴിയുന്ന പ്രതി സമീർ ദിവസങ്ങൾക്ക് മുൻപ് കഞ്ചാവു ശേഖരവുമായി കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
എടക്കാട് വച്ച് പൊലീസ് കണ്ടെത്തിയ കാർ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുർഗ് സ്റ്റേഷനിലെത്തിച്ചു. എസ്‌ഐ ശ്രീജേഷ്, എഎസ്ഐ അബ്ദുൽ സലാം, സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.