രാജ്യത്തെ കാർ ഷെയറിങ് കമ്പനിയായ കാർ ടു ഗോ ടൊറന്റോയിലെ സേവനം മതിയാക്കുന്നു.പുതിയതായി കൊണ്ടുവന്ന പാർക്കിങ് നിയമങ്ങൾ മൂലം ബിസിനസിനെ ബാധിച്ചതാണ് സർവ്വീസ് നിർത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു.ജർമ്മൻ കമ്പനിയായ കാർ ടു ഗോ കഴിഞ്ഞ ദിവസം ടൊറന്റോയിലെ 80,000ത്തോളം ഉപഭോക്താക്കൾക്ക് ഇ മെയ്‌ലിലൂടെയാണ് ഇക്കാര്യം അറിയിത്.

മെയ് 31 മുതൽ ആണ് സർവ്വീസ് നിർത്തലാക്കുന്നത്. ജൂണിൽ പുതിയതായി നടപ്പിലാക്കാനു ദ്ദേശിക്കുന്ന സിറ്റി റൺ പൈലറ്റ് പ്രോഗ്രാമാണ് പാർക്കിങിന് പുതിയ മാനങ്ങൾ കൊണ്ടുവരുന്നത്. ഇത് കാർ ഷെയറിങ് കമ്പനികളുടെ ബിസിനസിനെ കാര്യമായി ബാധിച്ചേക്കും. പതിനായിരത്തോളം പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാനാവാതെ വരുമെന്നാണ് സൂചന.

മാത്രമല്ല പൈലറ്റ് പ്രൊഗ്രാം നടപ്പിലാക്കുന്നകോടെ ഒരു വാഹനത്തിന് സർവ്വീസ് പെർമിറ്റ് ഫീസായി 1499.02 ഡോളറോളം നല്‌കേണ്ടി വരും. ഇതും സർവ്വീസ് നിർത്താനുള്ള കാരണമായി കമ്പനി പറയുന്നു. ലോകമെമ്പാടും 26 സിറ്റികളിലാണ് കമ്പിനി ഇപ്പോൾ സർവ്വീസ് നടത്തുന്നത്. കാൾഗറി, മോൺട്രീൽ, വാൻകുവർ എന്നിവിടങ്ങളിലും കമ്പനി സേവനം നടത്തുന്നുണ്ട്.