മുട്ട- മൂന്ന്
    മിൽക്ക് മെയ്ഡ്- ഒരു ടിൻ
    പാൽ (മിൽക് മെയിഡ് ടിൻ അളവ്)- മൂന്ന് ടിൻ
    വാനിലാ എസൻസ്- ഒരു ടീ സ്പുൺ
കാരമൽ
    പഞ്ചസാര  1/2 കപ്പ്
    വെള്ളം  1/2 കപ്പ്
    ബട്ടർ 1 ടേബിൾ സ്പൂൺ
കരമൽ ഉണ്ടാക്കുന്ന വിധം
കാരമൽ ഒഴിക്കാനുള്ള പാത്രം  റെഡിയാക്കി വെക്കുക. വെള്ളവും പഞ്ചസാരയും ഒരുമിച്ചു ചേർത്ത്,  തിളക്കാൻ വെക്കുക, തിളച്ച്, പതഞ്ഞ്,  പാത്രത്തിന്റെ അരികിൽ നിന്നും ബ്രൌൺ നിറം ആകാൻ  തുടങ്ങുന്നതനുസരിച്ച്,  ഇളിക്കൊണ്ടെയിരിക്കുക.  എത്രമാത്രം നിറം വേണം എന്നതനുസരിച്ച്, തീ  കെടുത്തുക. അതിലേക്ക് ഒരുസ്പൂൺ ബട്ടറും ചേർത്തിളക്കിക്കൊണ്ടേയിരിക്കുക. ഉടൻ തന്നെ തയ്യാറക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് നിരത്തി ഒഴിക്കുക. ഒഴിച്ചാൽ  ഉടൻ കട്ടിയാകുന്നതുകൊണ്ട്,  ഒഴിച്ച ഉടൻ തന്നെ  പാത്രം ചെരിച്ചോ, സ്പൂൺ കൊണ്ടൊ  നിരത്തുക.
കസ്റ്റാർഡ് ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ  മുട്ടയും, പാലും മിൽക്ക് മെയ്ഡും ഇലക്ട്രിക്  മിക്‌സർ ഉണ്ടെങ്കിൽ, അതുപയോഗിച്ച് അടിച്ചു  പതപ്പിക്കുക. വാനില എസ്സെൻസും ചേർത്തിളക്കുക. ഇത് ഒരു ഡബിൾ ബൊയിലറിൽ വച്ചു തിളപ്പിക്കുക.(കസ്‌റ്റേർഡ് പാത്രം, തിളക്കുന്ന വെള്ളം നിറച്ച മറ്റൊരു പാത്രത്തിൽ ഇറക്കിവച്ചു, തുടരെ ഇളക്കിക്കൊണ്ട്  കുറുക്കി എടുക്കുന്നതാണ് ഡബിൾ ബോയിലിങ് എന്നു പറയുന്നത്). എതാണ്ട് അര മണിക്കൂറിനുള്ളിൽ ഈ മിശ്രിതം കട്ടിയാകാൻ തുടങ്ങും. തീയിൽ നിന്ന് ഇറക്കിവച്ച്,  കാരമൽ ഉരുക്കിയോഴിച്ച പാത്രത്തിലേക്ക് സൈഡിൽക്കൂടി പതുക്കെ ഒഴിക്കുക.
വേവിക്കുന്ന രീതി
ഈ കണ്ണാടി പാത്രം, അലുമിനിയം ഫോയിൽ കൊണ്ടു മൂടി ഒരു  ഒവനിൽ  180 ഡിഗ്രി ചൂടിൽ 20 മിനിറ്റിൽ ബെയ്ക്ക് ചെയ്യാം. അടിയിലുള്ള കാരമൽ ഒരുകി പാത്രത്തിന്റെ സൈഡിലൂടെ മുകളിലേക്ക് വരുന്നതിനു മുൻപ്  ഒവൻ ഓഫ് ചെയ്ത് അവിടെത്തന്നെ തണുക്കാൻ വെക്കണം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച്  വിളമ്പാം.

സാധാരണ സ്റ്റീൽ ചരുവത്തിൽ, കാരമൽ ഒഴിച്ച്, അതിലേക്ക് കസ്റ്റാർഡും നിരത്തി  അപ്പച്ചെമ്പിൽ വച്ചും ഇത് വേവിക്കാവുന്നതാണ്.