അങ്കമാലി: മർദ്ദംകൂടി ടാങ്കർ തകരുമെന്നായപ്പോൾ ഡ്രൈവർ വാതകം തുറന്നുവിട്ടു. തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. ഏലൂരിൽ നിന്ന് കോയമ്പത്തൂർ ആദിപാളയത്തിലേക്ക് 16 ടൺ കാർബൺ ഡൈ ഓക്സൈഡും നിറച്ച് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കറിലാണ് ചോർച്ചയുണ്ടായത് ദേശീയ പാതയിൽ വാപ്പാലശേരിയിൽ രാവിലെ 7.45 ഓടെയായിരുന്നു സംഭവം.

പരിശോധനയിൽ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ഡ്രൈവർ ഉടൻ സേഫ്റ്റി വാൽവ് പ്രവർത്തിപ്പിച്ച് വാതകം പുറത്തേയ്ക്ക് തുറന്നു വിടുകയായി
രുന്നു. വാതകം തുറന്നു വിടാൻ താമസിച്ചിരുന്നെങ്കിൽ ടാങ്ക് തകർന്ന് വൻതോതിൽ വാതക ചോർച്ചയ്ക്ക് സാധ്യത ഉണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.

പാതയോരത്ത് വാഹനം നിർത്തി ഡ്രൈവർ വാതകം തുറന്നു വിടുകയായിരുന്നു. പുകരൂപത്തിൽ പരിസത്ത് വാതം വ്യാപിച്ചതോടെ ദയവിഹ്വലരായ കാണികളിൽ ചിലർ വിവരം ഫയർ ഫോഴ്‌സിൽ അറിയിച്ചു. അങ്കമാലിയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘം വാഹനം സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റി വാതകം തുറന്നു വിടുന്നതിന് സൗകര്യം ഒരുക്കി. മർദ്ദം സാധാരണ നിലയിലേയ്ക്ക് ക്രമീകരിച്ച് അധികം താമസിയാതെ ഡ്രൈവർ ടാങ്കറുമായി യാത്ര തുടർന്നു.

അങ്കമാലി സ്റ്റേഷൻ ഓഫീസർ കെ.എസ് ഡിബിന്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ എൻ.ജിജി, ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ , കെ.എം.അബ്ദുൾ നസീർ സേനാംഗങ്ങളായ ബെന്നി അഗസ്തിൻ , പി.ആർ. സജേഷ് , വിനു വർഗീസ്, വി.ആർ.രാഹുൽ , ശശിധരൻ നായർ എന്നിവരാണ് ഫയർഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.