- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടിയനായ ഫ്രോഡായി ഫഹദ് ഫാസിൽ എത്തുന്ന കാർബണിന്റെ ട്രെയിലർ പുറത്തിറങ്ങി; മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെ; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാർബൺ.മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാർബണിനുണ്ട്. ഫഹദ് ഫാസിൽ പുറത്ത് വിട്ട ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷാരൂഖ് ഖാന്റെ റയീസ്, ഹാരി മെറ്റ് സജാൽ എന്നീ സിനിമകൾക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് കാർബണിന് വേണ്ടി ഈണമൊരുക്കുന്നത്. സസ്പെൻസ് ത്രില്ലറായി നിർമ്മിക്കുന്ന കാർബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സിനിമയുടെ പ്രധാന ലൊക്കേഷൻസ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. ഒപ്പം ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാർബൺ.മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാർബണിനുണ്ട്. ഫഹദ് ഫാസിൽ പുറത്ത് വിട്ട ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഷാരൂഖ് ഖാന്റെ റയീസ്, ഹാരി മെറ്റ് സജാൽ എന്നീ സിനിമകൾക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് കാർബണിന് വേണ്ടി ഈണമൊരുക്കുന്നത്.
സസ്പെൻസ് ത്രില്ലറായി നിർമ്മിക്കുന്ന കാർബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സിനിമയുടെ പ്രധാന ലൊക്കേഷൻസ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. ഒപ്പം ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.