രാജ്യത്ത് വർദ്ധിച്ച് വരുന്ന കുറയ്ച്ച് രാജ്യത്തെ ഗ്രീൻ സിറ്റിയാക്കി മാറ്റുന്നതിനായി പുതിയ പദ്ധതികൾ ഗവൺമെന്റിന്റെ പരിഗണനയിലെന്ന് സൂചന. പരിസ്ഥിതി മലിനികരണം കുറയ്ക്കുന്നതിനായി കാർബൺ ടാക്‌സ് കൂട്ടുന്നതും, മോട്ടോർവെയിലെ സ്പീഡ് കുറയ്ക്കുന്നതും, പബ്ലിക് കാർ പാർക്കിങ് നിരോധിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഗവൺമെന്റ് ലോ കാർബൺ എക്കണോമിക്ക് മുന്നിൽ പരിഗണനയ്ക്കായി വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ.

ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടാൽ രാജ്യത്തെ പരിസ്ഥിതി മലിനീകരണം കുറ്ക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മോട്ടോർവെയിലെ നിലവിലുള്‌ള സ്പീഡ് ലിമാറ്റായ 120 കി.മിൽ നിന്ന് 110 കിമ ആക്കാനാണ് നിർദ്ദേശം. ഇതിലൂടെ ഒരു വർഷം കൊണ്ട് വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് ഒരുലക്ഷം ടണ്ണോളം കുറയുമെന്നാണ് വിലയിരുത്തൽ.

കൂടാതെ പബ്ലിക്ക പാർക്കിങ് ഇടങ്ങൾ ഇല്ലാതാകുന്നതോടെ കാൽനടക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും എണ്ണം കൂടുമെന്നും എല്ലാവരും പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങളെ ആശ്രയിക്കുമെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. പാർ്ക്കിങ് സ്ഥലങ്ങൾ ഇ്ല്ലാതാകുന്നതോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.മാത്രല്ല കാർബൺ ടാക്‌സ് 50 pc ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതികളെല്ലാം അടങ്ങുന്ന ഫൈനൽ പ്ലാൻ അടുത്ത ജൂണോടെയായിരിക്കും ഗവൺമെന്റ് പരിഗണനയ്‌ക്കെടുക്കുക.