- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെയ്ന്മെന്റ് സോണിൽ കൂട്ടംകൂടി ചീട്ടുകളി; ആലുവയിൽ പത്തംഗ സംഘം അറസ്റ്റിൽ; അരലക്ഷം രൂപയും കാറും ബൈക്കും പിടികൂടി
ആലുവ: കണ്ടയ്മന്റ് സോണിൽ ചീട്ടുകളിച്ച പത്തംഗ സംഘം പിടിയിൽ. കീഴ്മാട് തോട്ടുമുഖം ഭാഗത്ത് പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന കളമശേരി കൂടാത്ത് വീട്ടിൽ നസീർ (41), വടക്കേക്കര പട്ടണം മണപ്പുറത്ത് ഷാജി (41), തൊടുപുഴ കൊല്ലപ്പിള്ളിൽ ബിജോ (55), പട്ടിമറ്റം വടക്കേവീട്ടിൽ അനൂപ് (38), ആലുവ രാമൻ ചിറങ്ങര ഷൈൻ (47), എരുമത്തല കാർത്തികം കോട്ടിൽ മുഹമ്മദ് (53), ഇടവെട്ടി പുളിക്കൽ മാഹിൻ (33), എടത്തല തുരുത്തമേൽ അനസ് (37), മഹിളാലയം പള്ളിക്കുന്നത്ത് നൗഷാദ് (45), തോട്ടു മുഖം വള്ളിക്കുഴിയിൽ അബുബക്കർ (52) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് അരലക്ഷത്തോളം രൂപയും , ഒരു കാറും , ബൈക്കും പിടികൂടി. വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് ചീട്ടു കളിക്കാൻ ആളുകൾ എത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. എസ്.എച്ച്. ഒ പി.എസ്. രാജേഷ്, എസ്ഐ വിപിൻ ചന്ദ്രൻ , സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ , പി.പി നിസാർ , എസ്. സജിത്, ഹാരിസ്, അൻസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.