- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പർച്ചെസിങ് നടത്തി കാർഡ് വഴി പണം കൈമാറുന്നവർ ജാഗ്രത; കാർഡ് സ്വൈപിങ് രണ്ട് തവണ ചെയ്താൽ വിവരം നല്കാൻ നിർദ്ദേശം; വ്യക്തി വിവരങ്ങൾ ചോരാതിരിക്കാൻ ജാഗ്രതേ
മനാമ: സാധനങ്ങൾ വാങ്ങിയ ശേഷം കാർഡ് ഉപയോഗിച്ച് ബിൽ അടക്കുന്ന വേളയിൽ കാർഡ് രണ്ടുതവണ സ്വയ്പ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ വിവരം അറിയിക്കണമെന്ന അധികൃതർ അറിയിച്ചു. രണ്ടു തവണ കാർഡ് വലിക്കുന്ന രീതി അവസാനിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി) നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ രീതി വഴി വ്യക്തിവിവരങ്ങൾ ചോരുമെന്നതിനാലാണ് ബാങ്ക് നടപടി അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ബഹ്‌റൈനിലെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജ് അയച്ചിട്ടുണ്ട്. ഇന്നലെ മുതൽ നിർദ്ദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കാർഡ്? വഴി പണമടക്കാൻ രണ്ടുതവണ സ്വയ്പ് ചെയ്യേണ്ട കാര്യമില്ല. ഈ നടപടി വിവരങ്ങൾ ചോരാൻ മാത്രമേ ഉപകരിക്കൂ. ഏതെങ്കിലും സ്ഥാപനങ്ങൾ രണ്ടു തവണ കാർഡ് സ്വയ്പ് ചെയ്താൽ അക്കാര്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഹോട്ട്‌ലൈനിലേക്കോ (17007003), സി.ബി.ബിയിലേക്ക്? നേരിേട്ടാ അറിയിക്കാം.
മനാമ: സാധനങ്ങൾ വാങ്ങിയ ശേഷം കാർഡ് ഉപയോഗിച്ച് ബിൽ അടക്കുന്ന വേളയിൽ കാർഡ് രണ്ടുതവണ സ്വയ്പ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ വിവരം അറിയിക്കണമെന്ന അധികൃതർ അറിയിച്ചു. രണ്ടു തവണ കാർഡ് വലിക്കുന്ന രീതി അവസാനിപ്പിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി) നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ രീതി വഴി വ്യക്തിവിവരങ്ങൾ ചോരുമെന്നതിനാലാണ് ബാങ്ക് നടപടി അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ബഹ്‌റൈനിലെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജ് അയച്ചിട്ടുണ്ട്. ഇന്നലെ മുതൽ നിർദ്ദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കാർഡ്? വഴി പണമടക്കാൻ രണ്ടുതവണ സ്വയ്പ് ചെയ്യേണ്ട കാര്യമില്ല.
ഈ നടപടി വിവരങ്ങൾ ചോരാൻ മാത്രമേ ഉപകരിക്കൂ. ഏതെങ്കിലും സ്ഥാപനങ്ങൾ രണ്ടു തവണ കാർഡ് സ്വയ്പ് ചെയ്താൽ അക്കാര്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഹോട്ട്‌ലൈനിലേക്കോ (17007003), സി.ബി.ബിയിലേക്ക്? നേരിേട്ടാ അറിയിക്കാം.