സീറോ മലബാർ ക്രൈസ്തവർ ഈ മാസം 27 മുതൽ 50 നോമ്പിലേക്കു പ്രവേശിക്കുകയാണ്. ഈ അവസരത്തിൽ കാർഡിഫിലെ വിശ്വാസികൾക്കായി ആദ്യമായി തങ്ങളുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും ആഴ്ന്നിറങ്ങിയ ചാരംപൂശൽ അല്ലെങ്കിൽ കുരിശുവരതിരുനാൾ ഫെബ്രുവരി 27 ന് വൈകുന്നേരം 7.30 മണിക്ക് കാർഡിഫ് സെന്റ് പീറ്റേഴ്‌സ് പള്ളയിൽ വച്ച് ആഘോഷിക്കുന്നു എന്ന് ജോർജ് പുത്തൂർ അച്ചൻ അറിയിച്ചിരിക്കുന്നു.

കുരിശുവരതിരുനാൾ അഥവാ വിഭൂതിത്തിരുനാളിന് എല്ലാ കാതോലിക്കാ വിശ്വാസികളും രാവിലെ പള്ളിയിൽ പോയി കുരുത്തോല വെഞ്ചിരിച്ചു, കത്തിച്ചു ചാരമാക്കിയ കരികൊണ്ട് നെറ്റിയിൽ കുരിശു വരക്കുന്നു. യുകെയിലെ ജീവിതരീതി വ്യത്യസ്തമായതുകൊണ്ടാണ് ഈ തിരുന്നാൾ വൈകുന്നേരം ആഘോഷിക്കുന്നത് എന്ന് ജോർജ് അച്ചൻ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ഫാ. ജോർജ് പുത്തൂർ : 07958408274
ഫാ. ആംബ്രോസ് മാളിയേക്കൽ : 07975560127
ഫാ. ജിമ്മി സെബാസ്റ്റ്യൻ :07922042749
Venue:
St. Peter's Church,
St. Peter's Street,
Carrdiff, CF24 3BA