- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ 'രൂപ'താ, രൂപത... എന്ന് കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല; അല്ല ധൂർത്ത് ഒഴിവാക്കാൻ പറഞ്ഞ കർദ്ദിനാൾ ആലഞ്ചേരിയല്ലയോ അത്..!! നോട്ടുമാലകൾ അണിഞ്ഞുള്ള മെത്രാന്റെ നടത്തം സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
കൊച്ചി: പള്ളിപ്പെരുനാളുകൾ അടിമുടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ കൈയടി നേടിയിരുന്നു. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗൺസ്‌മെന്റ്, വാദ്യമേളങ്ങൾ എല്ലാം ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം. ആത്മീയമായ അനുഭൂതി നൽകുന്നതാവണം തിരുനാളുകൾ. തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന പേരിൽ പുറത്തിറക്കിയ കുറിപ്പ് വലിയ ചർച്ചകൾക്കും വഴി വച്ചു. അതുകൊണ്ട് തന്നെയാണ് നോട്ട് മാലയണിഞ്ഞുള്ള അലഞ്ചേരിയുടെ ചിത്രവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പള്ളി ചടങ്ങുകളുടെ ഭാഗമായുള്ള ചിത്രമാണ് പ്രചരിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് പല അഭിപ്രായ പ്രകടനങ്ങളും സോഷ്യൽ മീഡിയിയിൽ സജീവാണ്. ആദർശത്തിൽ വിശ്വസിക്കുന്നവർ അധ:പതിക്കുമ്പോൾ അത് വലിയ വേദനയാണ്. അതുകൊണ്ടാണ് ക്രിസ്തീയതയുടെ അധ:പതനവും കമ്മ്യൂണിസത്തിന്റെ അധ:പതനവും സുമനസ്സുകളെ വല്ലാതെ വേദനിപ്പിക്കുന്നതും അവർ പ്രതികരിക്കുന്നതുമെന്നാണ് ഫാജർ ജിജോ കുര്യനെ പോലുള്ളവർ കുറിക്കുന്നത്. 2007 ൽ റ
കൊച്ചി: പള്ളിപ്പെരുനാളുകൾ അടിമുടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ കൈയടി നേടിയിരുന്നു. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗൺസ്‌മെന്റ്, വാദ്യമേളങ്ങൾ എല്ലാം ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം. ആത്മീയമായ അനുഭൂതി നൽകുന്നതാവണം തിരുനാളുകൾ. തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന പേരിൽ പുറത്തിറക്കിയ കുറിപ്പ് വലിയ ചർച്ചകൾക്കും വഴി വച്ചു. അതുകൊണ്ട് തന്നെയാണ് നോട്ട് മാലയണിഞ്ഞുള്ള അലഞ്ചേരിയുടെ ചിത്രവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.
പള്ളി ചടങ്ങുകളുടെ ഭാഗമായുള്ള ചിത്രമാണ് പ്രചരിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് പല അഭിപ്രായ പ്രകടനങ്ങളും സോഷ്യൽ മീഡിയിയിൽ സജീവാണ്. ആദർശത്തിൽ വിശ്വസിക്കുന്നവർ അധ:പതിക്കുമ്പോൾ അത് വലിയ വേദനയാണ്. അതുകൊണ്ടാണ് ക്രിസ്തീയതയുടെ അധ:പതനവും കമ്മ്യൂണിസത്തിന്റെ അധ:പതനവും സുമനസ്സുകളെ വല്ലാതെ വേദനിപ്പിക്കുന്നതും അവർ പ്രതികരിക്കുന്നതുമെന്നാണ് ഫാജർ ജിജോ കുര്യനെ പോലുള്ളവർ കുറിക്കുന്നത്. 2007 ൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുമാലകൾ ഉണ്ടാക്കരുതെന്നും അവ അണിയരുതെന്നും മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നുവെന്നും ഓർമ്മപ്പെടുത്തുന്നു. എന്നാൽ പടത്തിന്റെ ആധികാരകതയെ ചോദ്യം ചെയ്തു അഭിപ്രായ പ്രകടനങ്ങളെത്തുന്നു. ഉത്തരേന്ത്യയിൽ ഇത്തരം കറൻസി മാലകൾ കടകളിൽ ലഭ്യമാണ്. പക്ഷേ അത് ഒറിജിനൽ കറൻസി അല്ല..'മിഠായി നോട്ടുകൾ' ആണ്. ലക്ഷണം കണ്ടിട്ട് അതുപോലെ തോന്നുന്നുവെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.
എന്നാൽ ഈ 'രൂപ'താ, രൂപത... എന്ന് കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല, അല്ല ദൂർത്ത് ഒഴിവാക്കാൻ പറഞ്ഞ കർദ്ദിനാൾ ആലഞ്ചേരിയല്ലയോ അത്..!!(ഫോട്ടോഷോപ്പ് ആണെങ്കിൽ ഒറിജിനൽ കൊണ്ടുവരട്ടെ) എന്ന തരത്തിലെ പരിഹാസങ്ങളാണ് നിറയുന്നത്. ഇത് ഫോട്ടോ ഷോപ്പ് ആണെന്ന് കരുതുന്നില്ല, യദാർത്ഥത്തിൽ സംഭവിച്ചിട്ടുള്ളത് തന്നെയാകും, കാരണം കർദ്ദിനാൾ ഇപ്പോൾ ഡൽഹി-ഫരീദാബാദ് രൂപതയിൽ സന്ദർശനത്തിലാണ്. ഇത്തരം നോട്ട് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള മാലകൾ അണിയിച്ച് സ്വീകരിക്കുക, നോർത്ത് ഇന്ത്യയിലെ ഒരു രീതിയാണെന്ന പ്രതികറണവും എത്തുന്നു.
വിവാഹത്തിനു വരൻ പള്ളിയിൽ വരുന്നത് കുതിരപ്പുറത്ത് ഒരു വാൾ പിടിച്ച്, ഇത്തരം മാല അണിഞ്ഞാണു. സ്വാഭാവികമായും വിശിഷ്ടവ്യക്തികളെ സ്വീകരിക്കാനും അവർ അതേ രീതിയാണു സ്വീകരിക്കുന്നത്. ബഹു. മാർ ഫ്രാങ്കോ മുളക്കൾ, ഡൽഹിയിൽ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെടുമ്പോൾ, പഞ്ചാബിലെ ജലന്ധർ രൂപതയിൽ നിന്നുള്ള അദ്ദേഹത്തെ അവർ വേദിയിലേക്ക് ആനയിച്ചത് ഇത്തരത്തിൽ മാലയിട്ട് കുതിരപ്പുറത്തായിരുന്നു. ഇതിനപ്പുറം ഈ ഫോട്ടോയിൽ വിമർശിക്കാൻ മാത്രം ഒന്നും ഇല്ല. ഇത് പിതാവ് നിർബന്ധിച്ച് ആവശ്യപ്പെട്ട് ഇട്ടതൊന്നും ആയിരിക്കില്ല. പിന്നെ വിമർശിക്കാനും പല്ലിട കുത്തി നാറ്റിക്കാനും അവസരം നോക്കിയിരിക്കുന്നവർക്ക് ഒരു സുഖം-എന്നാണ് മറ്റൊരു കമന്റ്.
ഏതായാലൂം വിനയാന്വിതനായ ക്രിസ്തു ഇതാ ലാളിത്യത്തിന്റെ പ്രതീകമായ കഴുതപ്പുറത്തേറി വരുന്നു...ഓശാനാ ഓശാനാ ദാവീദിന്റെ പുത്രനോശാനാ എന്നിങ്ങനെയുള്ള കമന്റുകളുമായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. ലളിതജീവിതത്തിലേക്കു സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ ചൈതന്യത്തിനു യോജിച്ച രീതിയിൽ തിരുനാൾ ആഘോഷങ്ങളെ നമുക്കു നവീകരിക്കാമെന്ന് ആഹ്വാനം ചെയ്ത കർദിനാളാണ് ആലഞ്ചേരി. അതു തന്നെയാണ് വിമർശനങ്ങളുടെ മൂർച്ഛ കൂട്ടുന്നതും.