- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനഡിൽ എത്തിയ മഹാഭൂരിപക്ഷം മെത്രാന്മാരും ആലഞ്ചേരിക്ക് പിന്തുണ നൽകി; രാജി ആവശ്യം മുളയിലെ നുള്ളിക്കളഞ്ഞ് വടക്കൻ രൂപതകളിലെ മെത്രാന്മാർ പോലും;കർദ്ദിനാളെ പുറത്താക്കി അധികാരം പിടിക്കാൻ രംഗത്തിറങ്ങിയ വൈദികർക്ക് കനത്ത തിരിച്ചടി
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിന്റെ പേരിൽ വൻ വിവാദം കത്തി നിൽക്കവെ ഇന്നു തുടങ്ങിയ സിനഡ് യോഗത്തിൽ മാർ ആലഞ്ചേരിക്ക് വൻ പിന്തുണ. സിനഡിന് മുൻപ് എറണാകുളത്തെ വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതി ചേർന്നു മെത്രാനെതിരെ നടപടി ആവശ്യപ്പെടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് സിനഡിൽ വിഷയം ചർച്ചയായത്. ഇന്നു ചേർന്ന സിനഡിൽ പ്രധാന വിഷയമായി ചർച്ചയ്ക്കു വന്നത് ഭൂമി ഇടപാട് തന്നെ ആയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തു എന്നു മാർ ആലഞ്ചേരി തന്നെ വിശദമായി മെത്രാന്മാരെ ധരിപ്പിച്ചു. ഭൂമി ഇടപാടിൽ മാർ ആലഞ്ചേരി അടക്കം സഭാ നേതൃത്വത്തിന്റെ ഭാഗത്ത് വലിയ ജാഗ്രതാ കുറവ് ഉണ്ടായി എന്നു മെത്രാന്മാർ മനസ്സിലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെത്രാന് വ്യക്തിപരമായി ഒരു താൽപ്പര്യവും പങ്കും ഈ ഇടപാടിൽ ഇല്ലെന്നും സഭാ നടത്തിപ്പിന്റെ ചുമതലയായ വൈദികരടങ്ങുന്ന ഒരു സംഘത്തിന്റെ ഉപാജപത്തിൽ മെത്രാൻ വീണു പോയി എന്നുമാണ് വിലയിരുത്തൽ. എറണാകുളം രൂപതയുടെ മെത്രാൻ എന്ന നിലയിൽ സ്ഥലം വിൽപ്പനയ്ക്ക് ഒപ്പു വച്ചു കൊണ്ടുള്ള ധാർമ്മികവും നിയമപര
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിന്റെ പേരിൽ വൻ വിവാദം കത്തി നിൽക്കവെ ഇന്നു തുടങ്ങിയ സിനഡ് യോഗത്തിൽ മാർ ആലഞ്ചേരിക്ക് വൻ പിന്തുണ. സിനഡിന് മുൻപ് എറണാകുളത്തെ വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതി ചേർന്നു മെത്രാനെതിരെ നടപടി ആവശ്യപ്പെടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് സിനഡിൽ വിഷയം ചർച്ചയായത്. ഇന്നു ചേർന്ന സിനഡിൽ പ്രധാന വിഷയമായി ചർച്ചയ്ക്കു വന്നത് ഭൂമി ഇടപാട് തന്നെ ആയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തു എന്നു മാർ ആലഞ്ചേരി തന്നെ വിശദമായി മെത്രാന്മാരെ ധരിപ്പിച്ചു.
ഭൂമി ഇടപാടിൽ മാർ ആലഞ്ചേരി അടക്കം സഭാ നേതൃത്വത്തിന്റെ ഭാഗത്ത് വലിയ ജാഗ്രതാ കുറവ് ഉണ്ടായി എന്നു മെത്രാന്മാർ മനസ്സിലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെത്രാന് വ്യക്തിപരമായി ഒരു താൽപ്പര്യവും പങ്കും ഈ ഇടപാടിൽ ഇല്ലെന്നും സഭാ നടത്തിപ്പിന്റെ ചുമതലയായ വൈദികരടങ്ങുന്ന ഒരു സംഘത്തിന്റെ ഉപാജപത്തിൽ മെത്രാൻ വീണു പോയി എന്നുമാണ് വിലയിരുത്തൽ. എറണാകുളം രൂപതയുടെ മെത്രാൻ എന്ന നിലയിൽ സ്ഥലം വിൽപ്പനയ്ക്ക് ഒപ്പു വച്ചു കൊണ്ടുള്ള ധാർമ്മികവും നിയമപരവുമായ ബാധ്യത അല്ലാതെ മെത്രാന്റെ വ്യക്തപരമായ യാതൊരു താൽപ്പര്യങ്ങളും ഇവിടില്ലെന്ന് മെത്രാൻ സംഘം വിലയിരുത്തി.