യൂത്ത്‌ഫോറം കരിയർ അസിറ്റൻസ് വിങ്ങായ കെയർ ദോഹ (കരിയർ അസിസ്റ്റൻസ് ആൻഡ് റിസർച്ച് എജ്യുക്കേഷൻ) ടീം മീറ്റ് സംഘടിപ്പിച്ചു. ഖത്തറിൽ തൊഴിൽ തേടിയെത്തുന്നവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനവും നൽകുക, ഖത്തറിൽ ജോലിചെയ്യുന്നവർക്ക് തുടർ പഠനം നടത്തുന്നതിനാവശ്യമായ ഗൈഡൻസ്, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്‌സുകളെ പറ്റിയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെ കുറിച്ചു മുള്ള അറിവ് പകർന്ന് നൽകുക, സ്ത്രീകൾക്ക് പ്രത്യേകമായി കരിയർ ഗൈഡൻസ്, പാരന്റിങ്ങ്, വ്യക്തിത്വ വികസന ക്ലാസുകൾ, സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്ങുകൾ തുടങ്ങി തൊഴിൽ, പഠന സംബന്ധമായ മേഖലകളിൽ പ്രവാസി സമൂഹത്തിന് വഴി കാട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെയർ അതിന്റെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനും പുതിയ വർഷത്തിലേക്കുള്ള പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുന്നതിനുമായി സംഘടിപ്പിക്കപ്പെട്ട കെയർ ടീം മീറ്റ് വ്യത്യസ്ത ആവിഷ്‌കാരങ്ങൾ കൊണ്ട് ശ്രദ്ദേയമായി.

സഫലിയ്യ ഐലന്റിൽ വച്ച് നടന്ന പരിപാടി യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിങ്ങ്, ബ്രെയിൻ സ്‌ട്രോമിങ്ങ്, ടീം ബിൽഡിങ്ങ്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ഗെയിമുകൾ, ബോട്ട് യാത്ര തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. പരിപാടികൾക്ക് കെയർ ഡയറക്ടർ മുനീർ ജലാലുദ്ദീൻ, പ്രോഗ്രാം കൺ വീനർ ഹഫീസുല്ല കെ.വി, സെന്റ്രൽ കോഡിനേറ്റർ മുബാറക് മുഹമ്മദ്, ഷജീം കോട്ടച്ചേരി, മുഹമ്മദ് അസ്ലം, സമീർ, നസ്രീൻ, സുമയ്യ, ഷംല, ഷഫ്‌നി തുടങ്ങിയവർ നേത്രുത്വം നൽകി.