- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് ഹോമിൽ തന്നെ നടക്കാൻ വയ്യാത്ത 80കാരനായ വയോധികനെ സഹായിക്കാൻ അമ്മ കൂടി അങ്ങോട്ട് താമസം മാറ്റി;98കാരിയുടെ ശുശ്രൂഷയിൽ മകൻ ഹാപ്പിയാണ്; അപൂർവ മാതൃ സ്നേഹത്തിന്റെ കഥ
ചിലരെ വാർധക്യകാലത്ത് കെയർഹോമിൽ തള്ളിയാൽ പിന്നെ ചില ബന്ധുക്കൾ അവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ ലിവർപൂളിലെ ഹുയ്ട്ടണിലുള്ള 80കാരനായ ടോം കീറ്റിംഗിന് മറ്റാർക്കുമില്ലാത്ത ഭാഗ്യം സിദ്ധിച്ചയാളാണ്. കാരണം നഴ്സിങ്ഹോമിലാക്കിയ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ തന്റെ 98കാരിയായ അമ്മ അഡയാണ് അവിടേക്ക് താമസം മാറ്റിയിരിക്കുന്നത്. ഈ പ്രായത്തിലും അമ്മയുടെ സ്നേഹപൂർവമായ ശുശ്രൂഷ ലഭിച്ച് കൊണ്ടിരിക്കുന്നതിനാൽ നഴ്സിങ്ഹോമിൽ തന്നെ നടക്കാൻ വയ്യാത്ത ടോം ഹാപ്പിയാണെന്നാണ് റിപ്പോർട്ട്. ലിവർപൂളിൽ നിന്നുമുള്ള അപൂർവ മാതൃസ്നേഹത്തിന്റെ കഥയാണിത്. തന്റെ മകന് കെയർഹോമിൽ നിന്നും ലഭിക്കുന്ന പരിചരണം മതിയായില്ലെങ്കിലോ എന്ന് പേടിച്ചാണ് ഈ മാതാവ് ഇവിടേക്ക് താമസം മാറ്റിയിരിക്കുന്നത്. വേവർട്രീക്കാരായ ഈ അമ്മയും മകനും സദാസമയവും ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇവർ കെയർഹോമിൽ വച്ച് ഗെയിം കളിക്കുകയും അല്ലെങ്കിൽ ടിവി കാണുകയും മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്ത് ജീവിതം മനോഹരമായി ആസ്വദിക്കുകയാണ്. വിവാഹം കഴിക്കാത്ത ടോം തന്റെ ജീവിത
ചിലരെ വാർധക്യകാലത്ത് കെയർഹോമിൽ തള്ളിയാൽ പിന്നെ ചില ബന്ധുക്കൾ അവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ ലിവർപൂളിലെ ഹുയ്ട്ടണിലുള്ള 80കാരനായ ടോം കീറ്റിംഗിന് മറ്റാർക്കുമില്ലാത്ത ഭാഗ്യം സിദ്ധിച്ചയാളാണ്. കാരണം നഴ്സിങ്ഹോമിലാക്കിയ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ തന്റെ 98കാരിയായ അമ്മ അഡയാണ് അവിടേക്ക് താമസം മാറ്റിയിരിക്കുന്നത്. ഈ പ്രായത്തിലും അമ്മയുടെ സ്നേഹപൂർവമായ ശുശ്രൂഷ ലഭിച്ച് കൊണ്ടിരിക്കുന്നതിനാൽ നഴ്സിങ്ഹോമിൽ തന്നെ നടക്കാൻ വയ്യാത്ത ടോം ഹാപ്പിയാണെന്നാണ് റിപ്പോർട്ട്. ലിവർപൂളിൽ നിന്നുമുള്ള അപൂർവ മാതൃസ്നേഹത്തിന്റെ കഥയാണിത്.
തന്റെ മകന് കെയർഹോമിൽ നിന്നും ലഭിക്കുന്ന പരിചരണം മതിയായില്ലെങ്കിലോ എന്ന് പേടിച്ചാണ് ഈ മാതാവ് ഇവിടേക്ക് താമസം മാറ്റിയിരിക്കുന്നത്. വേവർട്രീക്കാരായ ഈ അമ്മയും മകനും സദാസമയവും ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇവർ കെയർഹോമിൽ വച്ച് ഗെയിം കളിക്കുകയും അല്ലെങ്കിൽ ടിവി കാണുകയും മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്ത് ജീവിതം മനോഹരമായി ആസ്വദിക്കുകയാണ്. വിവാഹം കഴിക്കാത്ത ടോം തന്റെ ജീവിതകാലം മുഴുവൻ അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതിനാലാണ് മകനെ പിരിഞ്ഞിരിക്കാൻ ഈ അമ്മയ്ക്ക് സാധിക്കാതെ പോയത്.
തനിക്ക് ടോമിനോട് നിത്യവും ഗുഡ്നൈറ്റ് പറയാനും ഗുഡ് മോണിങ് പറയാനും സാധിക്കു ന്നതിലും മിക്ക സമയങ്ങളിലും മകനോടൊത്ത് ചെലവിടാൻ കഴിയുന്നതിലും തനിക്ക് സന്തോഷമേറെയുണ്ടെന്നും അഡ വെളിപ്പെടുത്തുന്നു. തന്നെ പരിചരിക്കാൻ തന്റെ അമ്മ ഈ പ്രായത്തിലും ഇവിടേക്ക് വന്നതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്നാണ് ടോം പ്രതികരിച്ചിരിക്കുന്നത്. അമ്മയെ എപ്പോഴും കണ്ടു കൊണ്ടിരിക്കുന്നതിനാൽ സന്തോഷ മേറെയുണ്ടെന്നും വയോധികൻ വെളിപ്പെടുത്തുന്നു. അഡയ്ക്കും ഭർത്താവായ ഹാരിക്കും നാല് മക്കളാണുള്ളത്. ഇതിൽ മൂത്തയാളാണ് ടോം. ബാർബറ, മാർഗി, ജാനെറ്റ് എന്നിവരാണ് മറ്റ് മക്കൾ. ഇതിൽ ജാനെറ്റ് 13ാം വയസിൽ മരിച്ചിരുന്നു.
എച്ച്ഇ സിം ബിൽഡിങ് സർവീസസിൽ പെയിന്ററും ഡെക്കറേറ്ററുമായിരുന്നു ടോം. മിൽ റോഡ് ഹോസ്പിറ്റലിൽ ഓക്സിലറി നഴ്സായിരുന്നു അഡ. അഡയുടെ പേരമകളായ ഡെബി ഹിഗാമും മറ്റ് കുടുംബാഗങ്ങളും സ്ഥിരമായി പേജ് മോസ് ലെയ്നിലെ ഈ കെയർഹോമിൽ വന്ന് ടോമിനെയും അഡയെയും കാണാറുണ്ട്. ഇരുവരും ഒരുമിച്ച് കെയർഹോമിൽ കഴിയുന്നത് കാണുമ്പോൾ തങ്ങൾക്ക് സന്തോഷമേറെയുണ്ടെന്നും കുടുംബാംഗങ്ങൾ പ്രതികരിക്കുന്നു. ടോമും അഡയും തമ്മിലുള്ള അടുത്ത ബന്ധം കാണുമ്പോൾ തങ്ങൾക്ക് സന്തോഷമേറെയുണ്ടെന്നാണ് ഡെബിയും കെയർഹോം മാനേജരായ ഫിലിപ്പ് ഡാനിയേൽസും പ്രതികരിച്ചിരിക്കുന്നത്.