- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പുതിയ ലോഗോയുമായി കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ്
ദോഹ :ഖത്തർ മാർക്കറ്റിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്.
ഗ്രൂപ്പിന്റെ 21ാം വാർഷികത്തോടാനുബന്ധിച്ച് കമ്പനിയുടെ പുതിയ ലോഗോ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ ടി ആഞ്ജലിൻ പ്രേമലത( കൗൺസിലർ, പൊളിറ്റിക്കൽ ആൻഡ് കോമേഴ്‌സ് ), ഇ.പി അബ്ദുറഹ്മാൻ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെയർ ആൻഡ് ക്യൂർ ), ഉസാമ പയനാട്ട് (ഡയറക്ടർ ), മുഹ്സിൻ മരക്കാർ (ജനറൽ മാനേജർ ) എന്നിവർ പങ്കെടുത്തു
2000 ൽ ദോഹ സൂഖ് ഫാലഹിൽ ഒരു ഫർമസിയിൽ തുടങ്ങിയ കെയർ ആൻഡ് ക്യൂർ ഇന്ന് 42 റിറ്റൈൽ ഫർമസികളും മരുന്ന്, കോസ്മെറ്റിക്സ്, ബേബി പ്രോഡക്ടസ്, എഫ്.എം.സി.ജി, മെഡിക്കൽ എക്യുപ്മെന്റ് മേഖലയിൽ ട്രേഡിങ് ഡിവിഷനുകളുമായി ഖത്തറിൽ ഒന്നാം നിരയിലാണ്.
ഓട്ടോമൊബൈൽ (ഹൈഡ്രോ കെയർ), ഫയർ ഡീറ്റെക്ഷൻ ഇ.എൽ.വി സിസ്റ്റംസ് &എഞ്ചിനീയറിങ് (കെയർ കോം), സി.സി.ടി.വി സിസ്റ്റംസ് ( അൽ ഖിമ്മ സെക്യൂരിറ്റി സിസ്റ്റംസ് ), ടെലികോം മേഖലകളിൽ (അൽഗാലിയ കമ്പ്യൂട്ടർ സിസ്റ്റംസ് ) എന്നീ ഡിവിഷനുകളും ഇക്കാലയളവിൽ സ്ഥാപിക്കുകയും വൻ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു.
ഖത്തറിന് പുറമേ ഇന്ത്യ, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും കെയർ ആൻഡ് ക്യൂർ ഗ്രൂപ്പിന് വിവിധ ഡിവിഷനുകളുണ്ട്.
'പുതിയ ലോഗോ ഞങ്ങളുടെ പ്രചോദനത്തെയും അർപ്പണത്തെയും പ്രതിനിധീകരിക്കുന്നു. അമ്മയുടെ കരങ്ങളെന്ന പോലെ ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ പരിഗണിക്കുന്നു അവരുടെ സന്തോഷവും സംതൃപ്തിയെയും ഞങ്ങൾ വിലമതിക്കുന്നു. കോവിഡ് മാനദണ്ഡം മാനിച്ചുകൊണ്ട് 21 ാം വാർഷിഘാഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഉപഭോക്താക്കൾക്ക് വൈവിധ്യമായ ഓഫറുകൾ ഒരുക്കിയതായി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ.പി. അബ്ദുറഹിമാൻ പറഞ്ഞു. ആഘോഷങ്ങൾ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ സാഹചര്യം അനുകൂലമല്ല. അതുകൊണ്ട് ഓൺലൈൻ ഫാർമസി ഫ്രീ ഡലിവറിയിലൂടെ www.carencurepharmacy.com) കസ്റ്റമേഴ്സിനരികിലെത്താൻ സംവിധാനം ഒരുക്കിയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എക്സ്പ്രസ്സ് ഡെലിവറി യുമുണ്ട്. ആഘോഷങ്ങൾക്കപ്പുറം ഈ കാലത്ത് രാജ്യം ആഗ്രഹിക്കുന്നത് അതാണ്. കെയർ ആൻഡ് ക്യൂർ അതിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ (our name our promise )വാഗ്ദാനം പാലിച്ചു കൊണ്ട് രാജ്യത്തിനൊപ്പം എന്നുമുണ്ടാകുമെന്ന് ചെയർമാൻ ഇ പി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
--